കുട്ടികൾക്ക് സ്മാർട്ട് ഫോൺ നല്കി
Thursday, July 29, 2021 1:19 AM IST
പ​ന​ത്ത​ടി: പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ര്‍​ഡി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന 10 കു​ട്ടി​ക​ള്‍​ക്ക് വാ​ര്‍​ഡം​ഗം കെ.​ജെ. ജ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ ച​ല​ഞ്ചി​ലൂ​ടെ ഒ​രു ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ച് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ളും സിം ​കാ​ര്‍​ഡും വാ​ങ്ങി ന​ല്‍​കി. വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു.
ബ​ളാ​ന്തോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​ത് കു​ട്ടി​ക​ള്‍​ക്കും ചി​റ​ങ്ക​ട​വ് വെ​ല്‍​ഫെ​യ​ര്‍ സ്‌​കൂ​ളി​ലെ ഒ​രു കു​ട്ടി​ക്കു​മാ​ണ് ഫോ​ണ്‍ ന​ല്‍​കി​യ​ത്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഈ ​മാ​തൃ​ക സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. മു​ഖ്യാ​ധ്യാ​പ​ക​രാ​യ കെ. ​സു​രേ​ഷ്, ഭാ​ര്‍​ഗ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ദീ​പ് കു​മാ​ര്‍ ബ​ളാ​ന്തോ​ട്, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, കെ.​കെ. അ​ശോ​ക​ന്‍, മ​ഹേ​ഷ് കാ​പ്പി​ത്തോ​ട്ടം, ഫി​ലി​പ്പോ​സ്, ബി​നു ഇ​ഞ്ചി​ക്ക​യം, ബി​നോ​യ്, ഡോ​ണ്‍ ജോ​സ​ഫ്, എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത മോ​ഹ​ന്‍ എ​ന്നി​വ​രും അ​ക്ഷ​യ, ഗ്രാ​മ​ശ്രീ, കൃ​പ, ദ​ര്‍​ശ​ന, ദീ​പം കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളും കാ​പ്പി​ത്തോ​ട്ടം ചൈ​ത​ന്യ പു​രു​ഷ സ​ഹാ​യ​സം​ഘ​വു​മാ​ണ് വാ​ര്‍​ഡ് അം​ഗ​ത്തോ​ടൊ​പ്പം ച​ല​ഞ്ചി​ല്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.
രാ​ജ​പു​രം: ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന ഒ​രു വി​ദ്യാ​ര്‍​ഥി​ക്ക് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ചേ​ര്‍​ന്ന് സ്മാ​ര്‍​ട്ട് ഫോ​ണ്‍ വാ​ങ്ങി​ന​ല്‍​കി. പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വി​ദ്യാ​ര്‍​ഥി​യു​ടെ നി​സ​ഹാ​യാ​വ​സ്ഥ വാ​ര്‍​ഡം​ഗ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​കൊ​ണ്ടു​വ​ന്ന​ത്. ഇ​ക്ക​ണോ​മി​ക്‌​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​ന്‍ ജോ​ബി തോ​മ​സ്, വി​ദ്യാ​ര്‍​ഥി ഫാ. ​ചാ​ക്കോ​ച്ച​ന്‍, വാ​ര്‍​ഡം​ഗം എ​ന്‍. വി​ന്‍​സ​ന്‍റ്, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ നേ​ഴ്‌​സ് പി. ​അ​നി​ത​കു​മാ​രി, പാ​ലി​യേ​റ്റീ​വ് പ്ര​വ​ര്‍​ത്ത​ക​രാ​യ എ.​എ​സ്. തോ​മ​സ്, ആ​ശ പ്ര​വ​ര്‍​ത്ത​ക​രാ​യ സ​വി​ത, ശ്രീ​ജ, ജി​ബി​ന്‍ മാ​ട്ട​ക്കു​ന്ന് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.