സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്രം തി​രു​ത്തു​ന്ന​തി​നെ​തി​രേ കെ​എ​സ്‌​യു ഡി​ഡി​ഇ ഓ​ഫീ​സ് മാ​ര്‍​ച്ച് ന​ട​ത്തി
Saturday, July 31, 2021 2:50 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​യ്യൂ​ര്‍ സ​മ​രം സ്വാ​ത​ന്ത്ര്യ സ​മ​ര​മെ​ന്ന രീ​തി​യി​ല്‍ ച​രി​ത്രം തി​രു​ത്താ​നു​ള്ള വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്കം അ​വ​സാ​നി​പ്പി​ക്കു​ക, ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് സീ​റ്റു​ക​ളി​ല്ലാ​ത്ത അ​വ​സ്ഥ പ​രി​ഹ​രി​ക്കു​ക, മ​ടി​ക്കൈ അ​മ്പ​ല​ത്ത​റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ 55 എ​സ്എ​സ്എ​ല്‍​സി ബു​ക്കു​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഡി​ഡി​ഇ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ര്‍​ട്ടി​ന്‍ ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ന്‍, അ​ര്‍​ജു​ന​ന്‍ താ​യ​ല​ങ്ങാ​ടി, ഇ​സ്മാ​യി​ല്‍ ചി​ത്താ​രി, ആ​ബി​ദ് എ​ട​ച്ചേ​രി, റാ​ഷി​ദ് പ​ള്ളി​മാ​ന്‍, എ​ന്‍.​ടി. അ​ശ്വി​ന്‍ കു​മാ​ര്‍, മു​ഹാ​സ് മൊ​ഗ്രാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.