വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തെ​ച്ചൊ​ല്ലി മൊ​ഗ്രാ​ല്‍​ പു​ത്തൂ​രി​ല്‍ സം​ഘ​ര്‍​ഷം
Saturday, July 31, 2021 2:50 AM IST
കാ​സ​ര്‍​ഗോ​ഡ്: മൊ​ഗ്രാ​ല്‍ പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്കം സം​ഘ​ട്ട​ന​ത്തി​ല്‍ ക​ലാ​ശി​ച്ചു. മൊ​ഗ്രാ​ല്‍​പു​ത്തൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​ര്‍ ചേ​രി​തി​രി​ഞ്ഞ് അ​ടി ന​ട​ക്കു​ക​യാ​യി​രു​ന്നു.
വ്യാ​ഴാ​ഴ്ച ന​ട​ന്ന പ​ഞ്ചാ​യ​ത്ത് കോ​ര്‍ ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​രം ഒ​ന്ന്, ര​ണ്ട് വാ​ര്‍​ഡു​ക​ളി​ലെ ആ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ഇ​വി​ടെ​വ​ച്ച് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​രു​ന്ന​ത്. ഇ​തേ​സ​മ​യം പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നെ​ത്തി​യ ആ​ളു​ക​ള്‍ കൂ​ടി വാ​ക്‌​സി​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യ​ത്. കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു വാ​ക്‌​സി​ന്‍ ന​ല്‍​കാ​ന്‍ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്ന​തെ​ന്നും പ​റ​യു​ന്നു. ഇ​തും ചോ​ദ്യം​ചെ​യ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ട വാ​ക്‌​സി​ന്‍ വി​ത​ര​ണം പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ പി​ന്നീ​ട് തു​ട​ര്‍​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വാ​ക്‌​സി​ന്‍ വി​ത​ര​ണം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.