ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ സം​സ്ഥാ​ന​ത​ല പു​ര​സ്‌​കാ​രം
Saturday, July 31, 2021 2:50 AM IST
കാ​സ​ര്‍​ഗോ​ഡ്: ജൈ​വ​വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ മി​ക​ച്ച ജൈ​വ​പ​രി​പാ​ല​ന സ​മി​തി​ക​ള്‍​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ര്‍​ഡു​ക​ള്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക്. ഒ​ന്നാം സ്ഥാ​നം പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കു​റു​മാ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തു​മാ​യി പ​ങ്കി​ട്ടു. സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​മാ​ണ് കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് നേ​ടി​യ​ത്. ഒ​ന്നാം സ്ഥാ​ന​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ​യ​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 25,000 രൂ​പ​യു​മാ​ണ് സ​മ്മാ​ന​ത്തു​ക.

പൈ​തൃ​കം നാ​ട്ടു​മാ​വ് പ​ദ്ധ​തി, വി​ത്തു​ത്സ​വം, വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ക്കി​യ ജൈ​വ​താ​ളം പ​ദ്ധ​തി ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ര്‍ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ജൈ​വ​വൈ​വി​ധ്യ പ​രി​പാ​ല​ന​ത്തി​ല്‍ പു​ത്ത​ന്‍ കാ​ഴ്ച​പ്പാ​ട് ന​ല്‍​കി​യാ​ണ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ​പ​രി​പാ​ല​ന സ​മി​തി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത്.

നാ​ടു​നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ട്ടു​മാ​വു​ക​ളേ​യും മാ​മ്പ​ഴ​പ്പെ​രു​മ​യേ​യും നി​ല​നി​ര്‍​ത്താ​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച പൈ​തൃ​കം നാ​ട്ടു​മാ​വ് പ​ദ്ധ​തി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ത​ന്നെ വേ​റി​ട്ട​താ​യി​രു​ന്നു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് 2019 മേ​യി​ല്‍ നാ​ട്ടു​മാ​മ്പ​ഴ ഫെ​സ്റ്റും ന​ട​ത്തി​യി​രു​ന്നു. ഫെ​സ്റ്റി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കു​ടും​ബ​ശ്രീ എ​ഡി​എ​സി​നു കീ​ഴി​ല്‍ നാ​ട​ന്‍ മാ​വി​ന്‍ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ന​ഴ്‌​സ​റി​യും സ്ഥാ​പി​ച്ചു. ഇ​തോ​ടൊ​പ്പം നാ​ട​ന്‍ വാ​ഴ​യി​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച പൈ​തൃ​കം നാ​ട്ടു​വാ​ഴ പ​ദ്ധ​തി​യും ജ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു.

പ​ഞ്ചാ​യ​ത്തി​ലെ 13 പാ​ട​ശേ​ഖ​ര​സ​മി​തി​ക​ള്‍ വ​ഴി 40 ഇ​നം നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ കൃ​ഷി ചെ​യ്യു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കി​യ പൈ​തൃ​കം വി​ത്തു​ത്സ​വ​വും മി​ക​ച്ച മാ​തൃ​ക​യാ​യി. നാ​ട​ന്‍ നെ​ല്‍​വി​ത്തു​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി വി​ത്ത് ഗ്രാ​മം പ​ദ്ധ​തി​യും ആ​വി​ഷ്‌​ക​രി​ച്ചു. ഇ​തു​വ​ഴി പ​ഞ്ചാ​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള 45 ഇ​നം നാ​ട​ന്‍ നെ​ല്‍​വി​ത്തി​ന​ങ്ങ​ള്‍ സം​ര​ക്ഷി​ച്ചു​വ​രു​ന്നു.

ഇ​തോ​ടൊ​പ്പം പി​ലി​ക്കോ​ടി​നെ പൈ​തൃ​ക നെ​ല്‍​വി​ത്ത് ഗ്രാ​മ​മാ​യി ക​ഴി​ഞ്ഞ​വ​ര്‍​ഷം കൃ​ഷി​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജൈ​വ​താ​ളം എ​ന്ന പേ​രി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്‌​കൂ​ള്‍​ത​ല ജൈ​വ​പ​രി​പാ​ല​ന സ​മി​തി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജൈ​വോ​ദ്യാ​ന​ങ്ങ​ളും ഔ​ഷ​ധ​തോ​ട്ട​ങ്ങ​ളും ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​റും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ ഒ​മ്പ​തോ​ളം കാ​വു​ക​ള്‍ ജൈ​വ​വേ​ലി​ക​ള്‍ നി​ര്‍​മി​ച്ചും കൈ​യേ​റ്റ​ങ്ങ​ള്‍ ത​ട​ഞ്ഞും സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കി.

കി​നാ​നൂ​ര്‍ ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ ജൈ​വ പ​രി​പാ​ല​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ട​നാ​ട​ന്‍ ചെ​ങ്ക​ല്‍ ഭൂ​മി​ക​ളി​ലെ ഉ​പ​രി​ത​ല ജ​ലാ​ശ​യ​ങ്ങ​ളാ​യ പ​ള്ള​ങ്ങ​ള്‍, പാ​റ​ക്കു​ള​ങ്ങ​ള്‍ എ​ന്നി​വ​യെ സം​ര​ക്ഷി​ക്കാ​നാ​യി ന​ട​പ്പാ​ക്കി​യ പ​രി​പാ​ടി​ക​ള്‍ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ലി​ച്ചാ​മ​രം വ​ലി​യ​പ​ള്ള​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന് ജ​ന​കീ​യ​സ​മി​തി രൂ​പീ​ക​രി​ക്കു​ക​യും പ​ള്ളം ഭൂ​മി സ്വ​കാ​ര്യ​വ്യ​ക്തി​ക​ള്‍​ക്ക് പ​തി​ച്ചു ന​ല്‍​കി​യ ന​ട​പ​ടി പി​ന്‍​വ​ലി​ക്കു​ന്ന​തി​ന് റ​വ​ന്യു വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കാ​വു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി സ്‌​കൂ​ള്‍ ജൈ​വ​വൈ​വി​ധ്യ ക്ല​ബു​ക​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ത​ല​യ​ടു​ക്ക​ത്തെ ഖ​ന​ന ഭൂ​മി മാ​ലി​ന്യ​മു​ക്ത​മാ​ക്കി അ​വി​ടെ പ്ര​കൃ​തി​ദ​ത്ത ജ​ല​സം​ഭ​ര​ണി​യൊ​രു​ക്കി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക്വാ​റി​യി​ല്‍ മ​ത്സ്യ​ക്കൃ​ഷി, ക​യ​ര്‍ ഡീ ​ഫൈ​ബ​റിം​ഗ് യൂ​ണി​റ്റ്, 15 ഏ​ക്ക​ര്‍ ത​രി​ശ് ഭൂ​മി​യി​ല്‍ നാ​ട​ന്‍ നെ​ല്‍​വി​ത്തി​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് നെ​ല്‍​ക്കൃ​ഷി തു​ട​ങ്ങി​യ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കി. ജ​ല സം​ര​ക്ഷ​ണ​ത്തി​നു​ള്ള ന​ബാ​ര്‍​ഡി​ന്‍റെ പ​ല​തു​ള്ളി സം​സ്ഥാ​ന അ​വാ​ര്‍​ഡും പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.