പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം
Saturday, July 31, 2021 2:55 AM IST
രാ​ജ​പു​രം: ചു​ള്ളി​ക്ക​ര​യി​ല്‍ പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യാ​ല​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം പ​ന​ത്ത​ടി ഏ​രി​യ സെ​ക്ര​ട്ട​റി എം.​വി. കൃ​ഷ്ണ​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​നം ന​ല്‍​കി.
ജി​ല്ല​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യാ​യ കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ര്‍-​മ​ടി​ക്കേ​രി പാ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന റോ​ഡു​ക​ളു​ള്‍​പ്പെ​ടെ 300 ല​ധി​കം കി​ലോ​മീ​റ്റ​ര്‍ നീ​ളു​ന്ന പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളാ​ണ് ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്നു​പോ​കു​ന്ന​ത്. നി​ല​വി​ല്‍ ഈ ​റോ​ഡു​ക​ളു​ടെ ചു​മ​ത​ല കാ​ഞ്ഞ​ങ്ങാ​ട് അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​നു കീ​ഴി​ലാ​ണ്.
ജി​ല്ല​യു​ടെ പാ​തി​യി​ല​ധി​കം വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട്ടെ ഓ​ഫീ​സ് വി​ഭ​ജി​ച്ച് മ​ല​യോ​ര​ത്ത് പു​തി​യ ഓ​ഫീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. വി​ഭ​ജ​നം ന​ട​ത്തി​യാ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഓ​ഫീ​സി​ന്‍റെ ജോ​ലി​ഭാ​രം കു​റ​യു​ന്ന​തി​നോ​ടൊ​പ്പം മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്കാ​നും വ​കു​പ്പി​ന് സാ​ധി​ക്കു​മെ​ന്ന് നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ല്‍ ഓ​ഫീ​സി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം ചു​ള്ളി​ക്ക​ര പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.