രോ​ഗം ത​ള​ര്‍​ത്തി​യ സ​ഹ​പാ​ഠി​ക്ക് സ​ഹാ​യ​മൊ​രു​ക്കി കൂ​ട്ടു​കാ​ര്‍
Saturday, July 31, 2021 2:55 AM IST
രാ​ജ​പു​രം: രോ​ഗ​ബാ​ധി​ത​നാ​യ സ​ഹ​പാ​ഠി​ക്ക് സ​ഹാ​യ​മൊ​രു​ക്കി രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ 1978 എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ന്‍റെ കൂ​ട്ടാ​യ്മ​യാ​യ "ഓ​ര്‍​മ​ക്കൂ​ട്ട്-78' . മു​ട്ടി​ന് താ​ഴെ ത​ള​ര്‍​ന്ന് കി​ട​ക്കു​ന്ന മാ​ണി​മൂ​ല​യി​ലെ കെ.​കെ. ഗം​ഗാ​ധ​ര​ന്‍ നാ​യ​ര്‍​ക്കാ​ണ് സ​ഹാ​യം ന​ല്‍​കി​യ​ത്. കൂ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ശേ​ഖ​രി​ച്ച ഒ​രു​ല​ക്ഷം രൂ​പ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് വി. ​പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ കു​ടും​ബ​ത്തി​ന് കൈ​മാ​റി. കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തം​ഗം പി.​ജെ. ലി​സി, കെ. ​ഗോ​പി, റോ​യി ജോ​സ​ഫ്, സി. ​ദാ​മോ​ദ​ര​ന്‍ ബ​ളാ​ല്‍, രാ​ഘ​വ​ന്‍ കോ​ളി​ച്ചാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.