മൂ​ന്നാം ത​രം​ഗം ഇ​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​തി​വേ​ഗം തി​രി​ച്ചെ​ത്താം: ഡോ. ​പി​നാ​കി ച​ക്ര​ബ​ര്‍​ത്തി
Sunday, August 1, 2021 1:06 AM IST
പെ​രി​യ(കാസർഗോഡ്): കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് അ​തി​വേ​ഗം തി​രി​ച്ചെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഡ​ല്‍​ഹി നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഫി​നാ​ന്‍​സ് ആ​ൻ​ഡ് പോ​ളി​സി ഡ​യ​റ​ക്‌​ട​ര്‍ ഡോ. ​പി​നാ​കി ച​ക്ര​ബ​ര്‍​ത്തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച കെ.​എ​ന്‍. രാ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ "കോ​വി​ഡ് പാ​ന്‍​ഡ​മി​ക് ആ​ൻ​ഡ് പ​ബ്ലി​ക് ഫി​നാ​ന്‍​സ്: എ​മേ​ര്‍​ജിം​ഗ് ഇ​ഷ്യൂ​സ്' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് പ്ര​തി​സ​ന്ധി കേ​ന്ദ്ര-​സം​സ്ഥാ​ന ത​ദ്ദേ​ശ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ ന​യ​രൂ​പീ​ക​ര​ണ​ത്തി​നും ന​ട​പ​ടി​ക​ള്‍​ക്കും ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും വ​ര്‍​ധി​ച്ചു​വ​രു​ന്ന തൊ​ഴി​ലി​ല്ലാ​യ്മ​യും പ​ണ​പ്പെ​രു​പ്പ​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് ഇ​ട​യാ​ക്കും.
ഉ​പ​ജീ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ചെ​റി​യ​കാ​ല​ത്തേ​ക്കു​ള്ള ന​ട​പ​ടി​ക​ളാ​ണ്. സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ല്‍ അ​തി​വേ​ഗ​ത്തി​ലു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് തൊ​ഴി​ലി​ല്ലാ​യ്മ​യ്ക്ക് പ​രി​ഹാ​രം. മൂ​ന്നാം ത​രം​ഗം ഇ​ല്ലെ​ങ്കി​ല്‍ ഇ​ന്ത്യ​ക്ക് ഇ​ത് സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
കോ​വി​ഡ് കാ​ല​ത്ത് സ​ര്‍​ക്കാ​രി​ന്‍റെ മ​റ്റു സാ​മ്പ​ത്തി​ക ചെ​ല​വു​ക​ള്‍​ക്കൊ​പ്പം ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​ത് ധ​ന​ക്ക​മ്മി വ​ര്‍​ധി​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​താ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
രാ​ജ്യ​ത്ത് ധ​ന​ക്ക​മ്മി ജി​ഡി​പി​യു​ടെ 9.5 ശ​ത​മാ​ന​മാ​യും സം​സ്ഥാ​ന​സ​ര്‍​ക്കാ​രു​ക​ളു​ടെ ധ​ന​ക്ക​മ്മി എ​സ്ജി​ഡി​പി​യു​ടെ 4.5 ശ​ത​മാ​ന​മാ​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം ത​ല​വ​ന്‍ പ്ര​ഫ. കെ.​സി. ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ശ്യാം പ്ര​സാ​ദ്, ഡോ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.