നി​ജോ​യു​ടെ കാ​ഷ്മീ​ർ യാ​ത്ര​യ്ക്ക് കോ​ഴി​ച്ചാ​ലി​ൽ തു​ട​ക്ക​ം
Monday, August 2, 2021 1:04 AM IST
ചെ​റു​പു​ഴ: വാ​ർ​ധ​ക്യ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ ബാ​ധ്യ​ത​യാ​കു​ന്നു​വെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്ക് മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​വു​മാ​യി കോ​ഴി​ച്ചാ​ൽ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചു. കോ​ഴി​ച്ചാ​ലി​ൽ നി​ന്നും കാ​ഷ്മീ​രി​ലേ​ക്കാ​ണു കോ​ഴി​ച്ചാ​ൽ പ​ട്ട​ത്തു​വ​യ​ൽ സ്വ​ദേ​ശി മാ​ണി​വേ​ലി​ൽ നി​ജോ അ​ഗ​സ്റ്റ്യ​ൻ ത​ന്‍റെ ബ​ജാ​ജ് പ​ൾ​സ​ർ എ​ൻ​എ​സ് 160 ബൈ​ക്കി​ൽ ഇ​ന്ന​ലെ രാ​വി​ലെ യാ​ത്ര തി​രി​ച്ച​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ഇ​ന്ന് മൂ​വാ​റ്റു​പു​ഴ സ്നേ​ഹ​ഭ​വ​ൻ വൃ​ദ്ധ​മ​ന്ദി​ര​ത്തി​ൽ നി​ന്നു​മാ​ണ് നി​ജോ മ​റ്റു 30 പേ​ർ​ക്കൊ​പ്പം ചേ​ർ​ന്ന് കാ​ഷ്മീ​ർ യാ​ത്ര ആ​രം​ഭി​ക്കു​ക. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള ന​ട​ത്തി​യ ഫ്രീ ​ല​ഡാ​ക്ക് കോ​മ്പ​റ്റീ​ഷ​നി​ൽ വി​ജ​യം നേ​ടി​യ​തോ​ടെ​യാ​ണ് നി​ജോ ഇ​വ​രു​ടെ കേ​ര​ള-​ല​ഡാ​ക്ക് ബൈ​ക്ക് യാ​ത്ര​യ്ക്ക് അ​ർ​ഹ​ത നേ​ടി​യ​ത്.
നി​ജോ​യു​ടെ യാ​ത്ര​യ്ക്കു​ള്ള എ​ല്ലാ ചെ​ല​വു​ക​ളും വ​ഹി​ക്കു​ന്ന​ത് ഡ്രീം ​റൈ​ഡേ​ഴ്സ് കേ​ര​ള​യാ​ണ്. 40 ദി​വ​സം കൊ​ണ്ട് ലേ, ​ല​ഡാ​ക്ക്, ശ്രീ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.
കോ​ഴി​ച്ചാ​ൽ പ​ട്ട​ത്തു​വ​യ​ലി​ലെ പ​രേ​ത​നാ​യ മാ​ണി​വേ​ലി​ൽ അ​ഗ​സ്റ്റ്യ​ൻ-​മി​നി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​ജോ. അ​ഖി​ല​യാ​ണ് ഭാ​ര്യ. മ​ല​യോ​ര ഗ്രാ​മ​മാ​യ കോ​ഴി​ച്ചാ​ലി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് ഒ​രാ​ൾ ഇ​ത്ത​രം ഒ​രു യാ​ത്ര ന​ട​ത്തു​ന്ന​ത്.