60 മീ​റ്റ​ര്‍ റോ​ഡ് നിർമാണം പ​ത്ത് ദി​വ​സ​മാ​യി​ട്ടും പൂ​ര്‍​ത്തി​യാ​യി​ല്ല; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍
Wednesday, August 4, 2021 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 60 മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന പ്ര​വൃ​ത്തി പ​ത്തു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് പ​രാ​തി. വെ​ള്ളി​ക്കോ​ത്ത് -ചാ​ലി​ങ്കാ​ല്‍ റോ​ഡി​ല്‍ പെ​ര​ള​ത്ത് വ​യ​ലി​ന് സ​മീ​പ​ത്താ​ണ് മ​ഴ മാ​റി​നി​ന്നി​ട്ടും പ​ത്ത് ദി​വ​സ​മാ​യി​ട്ടും പ​ണി പൂ​ര്‍​ത്തി​യാ​കാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. ഈ ​റോ​ഡി​ല്‍ നാ​ലു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള ഭാ​ഗ​ത്തെ മെ​ക്കാ​ഡം ടാ​റിം​ഗ് മാ​ര്‍​ച്ചി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട​താ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ട്ടു​മ്മ​ല്‍ മു​ത​ല്‍ ചാ​ലി​ങ്കാ​ല്‍ വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ മാ​ത്ര​മാ​ണ് ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യ​ത്.
പെ​ര​ള​ത്ത് വ​യ​ലി​നു സ​മീ​പം മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം ക​യ​റി റോ​ഡ് പൊ​ട്ടി​പ്പൊ​ളി​യു​ന്ന 60 മീ​റ്റ​ര്‍ ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​ന് ര​ണ്ട് മാ​സം മു​മ്പ് ത​ന്നെ പ​ഴ​യ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചി​രു​ന്നു. ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും കോ​ണ്‍​ക്രീ​റ്റ് ജോ​ലി​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജൂ​ലൈ 20 ന് ​നാ​ട്ടു​കാ​ര്‍ റോ​ഡ് അ​ട​ച്ചു പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് 23 നാ​ണ് കോ​ണ്‍​ക്രീ​റ്റ് പ​ണി ആ​രം​ഭി​ച്ച​ത്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മു​ന്ന് ദി​വ​സ​ത്തി​ന​കം തീ​ര്‍​ക്കാ​ന്‍ ക​ഴി​യു​ന്ന ജോ​ലി​യാ​ണ് ഇ​നി​യും പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത്. നി​ര്‍​മാ​ണ​പ്ര​വൃ​ത്തി ന​ട​ക്കു​മ്പോ​ള്‍ ഇ​തു​വ​ഴി ജ​ന​ങ്ങ​ള്‍​ക്ക് ന​ട​ന്നു​പോ​കാ​നു​ള്ള വ​ഴി പോ​ലും ഒ​രു​ക്കി​ക്കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ബ​സ് സ​ര്‍​വീ​സു​ക​ള​ട​ക്കം നി​ര്‍​ത്തി റോ​ഡ് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട്ട് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി​യി​ലെ കാ​ല​താ​മ​സ​ത്തി​നെ​തി​രെ വ​കു​പ്പ് മ​ന്ത്രി​ക്കു​ള്‍​പ്പെ​ടെ നാ​ട്ടു​കാ​ര്‍ പ​രാ​തി അ​യ​ച്ചി​ട്ടു​ണ്ട്.