കോ​വി​ഡ് അ​നു​ഭ​വം തു​റ​ക്കു​ന്ന​ത് പു​തി​യ വെ​ല്ലു​വി​ളി​ക​ളും അ​വ​സ​ര​ങ്ങ​ളും: മ​ന്ത്രി
Wednesday, August 4, 2021 1:05 AM IST
രാ​ജ​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി വ​ലി​യ വെ​ല്ലു​വി​ളി​ക​ള്‍ ഉ​യ​ര്‍​ത്തു​മ്പോ​ഴും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഉ​ണ്ടാ​കു​ന്ന അ​വ​സ​ര​ങ്ങ​ള്‍ നേ​ട്ട​മാ​യി കാ​ണ​ണ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ന്‍​ത് കോ​ള​ജി​ലെ 'ഇ​ലു​മി​നി​സ്‌​മോ' അ​ന്താ​രാ​ഷ്ട്ര വെ​ബി​നാ​ര്‍ പ​ര​മ്പ​ര ഓ​ണ്‍​ലൈ​നി​ല്‍ ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ അ​നു​ബ​ന്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​വാ​ന്‍ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച കോ​ളേ​ജ് മാ​നേ​ജ​ര്‍ മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശ്ശേ​രി​ല്‍ പ​റ​ഞ്ഞു.
വെ​ബി​നാ​റി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ ശാ​സ്ത്ര- മാ​ന​വി​ക വി​ഷ​യ​ങ്ങ​ളു​ടെ പ്ര​സ​ക്തി​യെ​ക്കു​റി​ച്ച് കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എ​മി​രേ​റ്റ്‌​സ് പ്രഫ​ ഡോ. ​പി.​ആ​ര്‍ സു​ധാ​ക​ര​ന്‍ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ബി​ജു ജോ​സ​ഫ്, പ്രോ ​മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് നെ​ടു​ങ്ങാ​ട്ട്, ഡോ. ​ജോ​സ് ജ​യിം​സ്, ഫാ. ​ജോ​ര്‍​ജ് പു​തു​പ്പ​റ​മ്പി​ല്‍, ഡോ. ​തോ​മ​സ് സ്‌​ക​റി​യ, ഡോ. ​സി​നോ​ഷ് സ്‌​ക​റി​യാ​ച്ച​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.