റാ​ങ്ക് ജേ​താ​ക്ക​ൾ​ക്ക് ആ​ദ​ര​വു​മാ​യി സെ​ന്‍റ് സാ​വി​യോ സ്കൂ​ൾ
Saturday, September 11, 2021 12:59 AM IST
മാ​ലോം:​ ക​ണ്ണൂ​ർ, മ​ഹാ​ത്മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്ന് ഒ​ന്നും അ​ഞ്ചും റാ​ങ്കു​ക​ൾ നേ​ടി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ച് വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സി​ൽ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഒ​ന്നാം​റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ പു​ല്ലൊ​ടി​യി​ലെ ആ​ൻ​മേ​രി പു​തു​മ​ന, മ​ഹാ​ത്മ ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ബി​എ ഹി​സ്റ്റ​റി​യി​ൽ അ​ഞ്ചാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ പ​റ​മ്പ​യി​ലെ അ​മ​ൽ മാ​ത്യു നെ​ല്ല​യ്ക്ക​ൽ എ​ന്നി​വ​രെ​യാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും ആ​ദ​രി​ച്ച​ത്. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​യ മ​രി​യ എ​സ്എ​ബി​എ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്രീ​തി എ​സ്എ​ബി​എ​സ്, അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ ആ​ൽ​ഫി എ​സ്എ ബി​എ​സ്, ജ​യ​ശ്രീ, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. ജോ​യി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.