ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ കൈ​മാ​റി
Saturday, September 11, 2021 12:59 AM IST
പി​ലി​ക്കോ​ട്: പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ത​യ​റാ​ക്കി​യ ജൈ​വ വൈ​വി​ധ്യ ര​ജി​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. 10 വ​ർ​ഷം മു​മ്പ് ത​യാറാ​ക്കി​യ ര​ജി​സ്റ്റ​റി​ന്‍റെ പ്ര​തി സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന് കൈ​മാ​റി.
പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് പി.​പി.​പ്ര​സ​ന്ന​കു​മാ​രി സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡ് അം​ഗം കെ.​വി.​ഗോ​വി​ന്ദ​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​കു​ഞ്ഞി​രാ​മ​ൻ, ടി.​വി. ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി.​വി. ച​ന്ദ്ര​മ​തി, ബി​എം​സി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ എം. ​നീ​തു, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ​ൻ, ബി​എം​സി ക​ൺ​വീ​ന​ർ എം. ​വി​ന​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.