മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ഭീ​തി അ​ക​റ്റ​ണം: സ​ജീ​വ് ജോ​സ​ഫ്
Monday, September 13, 2021 1:26 AM IST
പ​യ്യ​ാവൂ​ർ: മ​ല​യോ​ര മേ​ഖ​ല​യി​ലെ രൂ​ക്ഷ​മാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട്ട് ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ന ക​ട​ക്കാ​തെ സു​ര​ക്ഷ മ​തി​ൽ ഒ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​യ്യാ​വൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് നേ​തൃ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ഇ.​കെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി ജോ​സ്, ഡെ​യ്സി ചി​റ്റു​പ​റ​മ്പി​ൽ, കെ.​ടി. മൈ​ക്കി​ൽ, ജോ​യി പു​ന്ന​ശേ​രി​മ​ല​യി​ൽ, ജെ​യിം​സ് തു​രു​ത്തേ​ൽ, പി.​ആ​ർ. രാ​ഘ​വ​ൻ, കു​ഞ്ഞു​മോ​ൻ കു​ഴി​വേ​ലി, ബി​നോ​യ് ആ​ലു​ങ്ക​ത​ടം, ജേ​ക്ക​ബ് പ​ന​ന്താ​നം, ബേ​ബി മു​ല്ല​ക്ക​രി, മി​ൽ​ട്ട​ൻ ചാ​ണ്ടി​ക്കൊ​ല്ലി, അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി, പു​ഷ്പ കൊ​ച്ചു പൊ​ങ്ങ​നാ​ൽ, ഷാ​ജി പാ​ട്ട​ശേ​രി ,ആ​ന്‍റോ പ​ള്ളി​പ്പു​റം, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജി​ത്തു തോ​മ​സ​സ്, ടി.​പി. അ​ഷ്റ​ഫ്, അ​നീ​സ് ജോ​സ​ഫ്, സി​ന്ദു ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.