ബ​ബീ​ഷി​ന് പോലീസിന്‍റെയും യുവമോർച്ചയുടെയും അ​നു​മോ​ദ​നം
Tuesday, September 14, 2021 12:51 AM IST
ബേ​ക്ക​ല്‍: കീ​ഴൂ​ര്‍ അ​ഴി​മു​ഖ​ത്ത് തോ​ണി മ​റി​ഞ്ഞ് ക​ട​ലി​ല്‍ മു​ങ്ങി​ത്താ​ഴു​ക​യാ​യി​രു​ന്ന മൂ​ന്നു ജീ​വ​നു​ക​ള്‍ ര​ക്ഷി​ച്ച ബേ​ക്ക​ലി​ലെ ബ​ബീ​ഷി​ന് ബേ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ അ​നു​മോ​ദ​നം. ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡി​വൈ​എ​സ്പി സി.​കെ. സു​നി​ല്‍ കു​മാ​ര്‍ ഉ​പ​ഹാ​ര സ​മ​ര്‍​പ്പ​ണം ന​ട​ത്തി. ബ​ബീ​ഷി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ഇ​ന്‍​സ്പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ്കു​ഞ്ഞി, എ​സ്‌​ഐ രാ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കാ​സ​ര്‍​ഗോ​ഡ്: ബ​ബീ​ഷി​നെ യു​വ​മോ​ര്‍​ച്ച ജി​ല്ലാ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ധ​ന​ഞ്ജ​യ​ന്‍ മ​ധൂ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ജോ​സ്റ്റി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ഗ​ര്‍ ചാ​ത്ത​മ​ത്ത്, എ​ന്‍. ജി​തേ​ഷ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.