ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ശി​ല്പ​ശാ​ല ന​ട​ത്തി
Wednesday, September 15, 2021 12:56 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന്‍റെ​യും മ​റ്റു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യി അ​വ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സോ​ഷ്യ​ൽ ഓ​ഡി​റ്റ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ല​യി​ലെ പ​ദ്ധ​തി നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും സോ​ഷ്യ​ൽ ഓ​ഡി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കു​മാ​യി ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​ഗം​ഗാ​ധ​ര​ൻ, എ​ൻ. ജ​ഗ​ജീ​വ​ൻ, സോ​ഷ്യ​ൽ ഓ​ഡി​റ്റ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഗീ​ത കൃ​ഷ്ണ​ൻ, കെ. ​ശ​കു​ന്ത​ള, ഷി​നോ​ജ് ചാ​ക്കോ, എ​സ്.​എ​ൻ. സ​രി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സീ​നി​യ​ർ സൂ​പ്ര​ണ്ട് ബി.​എ​ൻ. സു​രേ​ഷ് കു​മാ​ർ സ്വാ​ഗ​ത​വും ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗ​വും സോ​ഷ്യ​ൽ ഓ​ഡി​റ്റ് ക​മ്മി​റ്റി അം​ഗ​വു​മാ​യ സി. ​രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.