80 ശ​ത​മാ​നം പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​നെ​ടു​ത്തു
Wednesday, September 15, 2021 12:56 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​നി​ല്‍ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച് ജി​ല്ല. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി 80 ശ​ത​മാ​നം പേ​ര്‍ ആ​ദ്യ ഡോ​സ് വാ​ക്സി​നും 39 ശ​ത​മാ​നം പേ​ര്‍ ര​ണ്ടാം ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. മീ​ഞ്ച, ബ​ളാ​ല്‍, ബെ​ള്ളൂ​ര്‍, കും​ബ​ഡാ​ജെ, കു​മ്പ​ള, ക​ള്ളാ​ര്‍, വ​ലി​യ​പ​റ​മ്പ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​ക​ളി​ലും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ല്‍ പേ​ര്‍ ആ​ദ്യ​ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ സ്വീ​ക​രി​ച്ച് ക​ഴി​ഞ്ഞു.

261 പേ​ര്‍​ക്ക് കോ​വി​ഡ്

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ൽ 194 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 457 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 4,020 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ൽ 15,938 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 863 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 16,801 പേ​രാ​ണ്. പു​തി​യ​താ​യി 592 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 3,339 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. പു​തി​യ​താ​യി ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി 592 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്ക​പ്പെ​ട്ടു.
1,29,789 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 1,24,885 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.