തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ല​യി​ൽ സൃ​ഷ്ടി​ച്ച​ത് 9.97 ല​ക്ഷം തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ
Wednesday, September 15, 2021 12:57 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ 2021-22 വ​ർ​ഷ​ത്തെ ലേ​ബ​ർ ബ​ജ​റ്റ് പ്ര​കാ​രം ജി​ല്ല​യി​ൽ 9,97,843 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. ജി​ല്ലാ വി​ക​സ​ന കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി-​ദി​ശ​യു​ടെ ര​ണ്ടാം പാ​ദ യോ​ഗ​ത്തി​ലാ​ണ് വി​വി​ധ കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ൾ അ​വ​ലോ​ക​നം ചെ​യ്ത​ത്. രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി അ​ധ്യ​ക്ഷ​നാ​യി. കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് എം​പി പ​റ​ഞ്ഞു.
ആ​സ്തി രൂ​പീ​ക​ര​ണ​ത്തി​ന് മു​ൻ​തൂ​ക്കം ന​ൽ​കാ​ൻ പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രി​ക​യാ​ണ്. ജ​ല​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലു​ൾ​പ്പെ​ടെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ ഇ​ട​പെ​ടു​ന്നു. ജി​ല്ല​യി​ൽ ആ​കെ 53,015 കു​ടും​ബ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കി. ഭൗ​മ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ വി​വ​ര​ശേ​ഖ​ര​ണം ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ ആ​റ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു.
ജി​ല്ല​യി​ൽ പി​എം​ജി​എ​സ്‌​വൈ പ​ദ്ധ​തി​യി​ൽ ഇ​തു​വ​രെ 96 റോ​ഡു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഏ​ഴ് പ്ര​വൃ​ത്തി​ക​ൾ ഉ​പേ​ക്ഷി​ച്ചു. 2021 ഒാ​ഗ​സ്റ്റ് 31 വ​രെ 252 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്. സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ഒാ​ഗ​സ്റ്റ് 31 വ​രെ​യു​ള്ള പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യും എ​ല്ലാ അ​പേ​ക്ഷ​ക​ളും യ​ഥാ​സ​മ​യം തീ​ർ​പ്പാ​ക്കു​ന്ന​താ​യും പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.
പ്ര​ധാ​ൻ​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (ഗ്രാ​മീ​ൺ) പ​ദ്ധ​തി​യി​ൽ 840 വീ​ടു​ക​ൾ ഇ​തി​ന​കം അ​നു​വ​ദി​ച്ച​തി​ൽ 640 എ​ണ്ണം പൂ​ർ​ത്തീ​ക​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വീ​ട് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ആ​വാ​സ് പ്ല​സ് ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന 14,978 പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്ക് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ലൂ​ടെ ഭൂ​മി ന​ൽ​കു​ന്ന ന​ട​പ​ടി​യും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.
ശു​ചി​ത്വ​മി​ഷ​ൻ, പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന, പ്രൈം ​മി​നി​സ്റ്റ​ർ എം​പ്ലോ​യ്‌​മെ​ന്‍റ് ജ​ന​റേ​ഷ​ൻ പ​ദ്ധ​തി, കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, എ​ൻ​എ​ച്ച്എം, സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം, ഐ​സി​ഡി​എ​സ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും അ​വ​ലോ​ക​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ കെ. ​പ്ര​ദീ​പ​ൻ, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​യ്സ​ൺ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.