ബൈ​ക്കി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Wednesday, September 15, 2021 10:26 PM IST
കാ​സ​ർ​ഗോ​ഡ്: ബൈ​ക്കി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു. കോ​ളി​യ​ടു​ക്ക​ത്തെ ആ​ർ​കെ ഡി​ന്ന​ർ​സെ​റ്റ് ഉ​ട​മ മാ​ധ​വ​ൻ മ​ണി​യാ​ണി(83)​യാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ച​ട്ട​ഞ്ചാ​ൽ ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് റോ​ഡ​രി​കി​ലെ വൈ​ദ്യു​ത തൂ​ണി​ലും ഇ​ടി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ധ​വ​നെ ഉ​ട​ൻ​ത​ന്നെ കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: മാ​ധ​വി. മ​ക്ക​ൾ: ഓ​മ​ന, രാ​ജ​ൻ, മ​ധു, ജ​യ​ൻ, പ്ര​ഭാ​സ്, പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ, കു​സു​മ, ച​ന്ദ്രാ​വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: ച​ന്തു, നാ​രാ​യ​ണി, കാ​ർ​ത്യാ​യ​നി, അ​മ്മാ​ളു, ദേ​വ​കി.