"ഓ​പ്പ​റേ​ഷ​ന്‍ ഗ​ജ' മൂ​ന്നാം​ഘ​ട്ട​ത്തി​ന് മു​ളി​യാ​റി​ല്‍ തു​ട​ക്ക​മാ​യി
Saturday, September 18, 2021 1:21 AM IST
മു​ളി​യാ​ര്‍: നാ​ട്ടി​ല്‍ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് മ​ട​ക്കി​യ അ​യ​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സം​യു​ക്ത പ​ങ്കാ​ളി​ത്ത​ത്തോ​ടെ "ഓ​പ്പ​റേ​ഷ​ന്‍ ഗ​ജ'​യു​ടെ മൂ​ന്നാം​ഘ​ട്ട​ത്തി​നു തു​ട​ക്ക​മാ​യി. ആ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കൊ​പ്പം പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ല്‍​കി​യ ഇ​രു​പ​തോ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വി​പു​ലീ​ക​രി​ച്ച ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന (ആ​ര്‍​ആ​ര്‍​ടി)​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്.

ഇ​രി​യ​ണ്ണി​ക്കു സ​മീ​പം ബേ​പ്പ് അ​മ്പ​ള്‍​മൂ​ല എ​ന്ന സ്ഥ​ല​ത്താ​ണ് നി​ല​വി​ല്‍ ആ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ​നി​ന്നും 30 കി​ലോ​മീ​റ്റ​റോ​ളും ദൂ​രം നീ​ക്കി​ക്കൊ​ണ്ടു​പോ​യാ​ലേ ക​ര്‍​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​വൂ. കൂ​ട്ടം​തെ​റ്റി മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങാ​തെ​യും വ​ഴി​യി​ല്‍ കൃ​ഷി​നാ​ശം വ​രു​ത്താ​തെ​യും ഘ​ട്ടം​ഘ​ട്ട​മാ​യി ആ​ന​ക്കൂ​ട്ട​ത്തെ അ​ങ്ങോ​ട്ടു ന​യി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​ന് ദി​വ​സ​ങ്ങ​ള്‍ ത​ന്നെ എ​ടു​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ല്‍. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ രാ​ജു, ജ​യ​കു​മാ​ര്‍, എ​ന്‍.​വി. സ​ത്യ​ന്‍ എ​ന്നി​വ​രാ​ണ് വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ദ്രു​ത​പ്ര​തി​ക​ര​ണ​സേ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​രി​യ​ണ്ണി​യി​ല്‍ നി​ന്നും കു​ട്ട്യാ​ന​ത്തേ​ക്കു​ള്ള റോ​ഡി​ലൂ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആ​ള്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ആ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ ഇ​തു​വ​ഴി​യു​ള്ള ഗ്രാ​മീ​ണ​റോ​ഡു​ക​ളി​ലൂ​ടെ ഒ​റ്റ​യ്‌​ക്കോ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലോ ഉ​ള്ള യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.