ജ​ല​സ്രോ​ത​സു​ക​ൾ പു​ന​രുജ്ജീവി​പ്പി​ക്കും
Saturday, September 18, 2021 1:21 AM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര ജ​ൽ​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജ​ൽ​ശ​ക്തി അ​ഭി​യാ​ന്‍റെ ര​ണ്ടാം​ഘ​ട്ട​മാ​യ ക്യാ​ച്ച് ദ ​റെ​യി​ൻ കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ ഊ​ർ​ജി​ത​മാ​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഗ്രാ​മ-​ന​ഗ​ര​സ​ഭാ​ത​ല​ങ്ങ​ളി​ലെ​യും ഓ​രോ ജ​ല​സ്രോ​ത​സ് വീ​തം പു​ന​രു​ദ്ധ​രി​ക്കും. ഹ​രി​ത കേ​ര​ള മി​ഷ​ൻ, നെ​ഹ്റു യു​വ കേ​ന്ദ്ര, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ക്യാ​ച്ച് ദ ​റെ​യി​ൻ കാ​മ്പ​യി​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി അ​റി​യി​ച്ചു. ജി​ല്ലാ​ത​ല​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​ടെ കീ​ഴി​ൽ സ​ഹാ​യ കേ​ന്ദ്രം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.