വി​വാ​ഹ ര​ജി​സ്റ്റ​ര്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി
Saturday, September 18, 2021 1:21 AM IST
നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ ഓ​ഫീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത 155 വി​വാ​ഹ​ങ്ങ​ളു​ടെ രേ​ഖ​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കെ​തി​രേ ശി​ക്ഷാ​ന​ട​പ​ടി. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി. സ്മി​ത​യു​ടെ ഒ​രു​വ​ര്‍​ഷ​ത്തെ ഇ​ന്‍​ക്രി​മെ​ന്‍റ് ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തി​നും ഇ​വ​രെ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നും സ്ഥ​ലം​മാ​റ്റാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ശി​പാ​ര്‍​ശ ചെ​യ്യു​ന്ന​തി​നും കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചു. നേ​ര​ത്തേ ഇ​വ​രെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. 2016 നും 2019 ​നും ഇ​ട​യി​ലു​ള്ള കാ​ല​ത്തെ വി​വാ​ഹ ര​ജി​സ്റ്റ​റു​ക​ളാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ല്‍ സ്മി​ത​യു​ടെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കൗ​ണ്‍​സി​ലി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. 2020 ഒ​ക്ടോ​ബ​ര്‍ പ​ത്തി​ന് ജെ​എ​ച്ച്‌​ഐ നാ​രാ​യ​ണി​ക്ക് ചാ​ര്‍​ജും ഫ​യ​ലും കൈ​മാ​റി​യി​രു​ന്ന​താ​യാ​ണ് സ്മി​ത വി​ശ​ദീ​ക​ര​ണം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ ചാ​ര്‍​ജ് കൈ​മാ​റി​യ​തി​ന്‍റെ രേ​ഖ​ക​ള്‍ ന​ഗ​ര​സ​ഭ​യു​ടെ ചാ​ര്‍​ജ് ര​ജി​സ്റ്റ​റി​ല്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.
യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി. ശാ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​പി. മു​ഹ​മ്മ​ദ് റാ​ഫി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​പി. ര​വീ​ന്ദ്ര​ന്‍, ടി.​പി. ല​ത, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ റ​ഫീ​ഖ് കോ​ട്ട​പ്പു​റം, എ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.