പ​ക്ഷാ​ഘാ​തം: പ്ര​വാ​സി യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു
Saturday, September 18, 2021 1:22 AM IST
രാ​ജ​പു​രം: ജോ​ലി സ്ഥ​ല​ത്തു​നി​ന്നും പ​ക്ഷാ​ഘാ​തം വ​ന്ന് ശ​രീ​രം ത​ള​ർ​ന്ന പ്ര​വാ​സി യു​വാ​വ് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്നു. ചെ​റു​പ​ന​ത്ത​ടി കോ​ല​ടു​ക്ക​ത്തെ രാ​ഘ​വ​ൻ ആ​ചാ​രി​യു​ടെ മ​ക​ൻ കെ. ​സ​ത്യ​ൻ (40) ആ​ണ് ചി​കി​ത്സ ന​ട​ത്താ​ൻ പ​ണ​മി​ല്ലാ​തെ ഉ​ദാ​ര​മ​തി​ക​ളു​ടെ ക​നി​വ് തേ​ടു​ന്ന​ത്. യു​എ​ഇ​യി​ലെ ഒ​രു ക​മ്പ​നി​യി​ൽ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന സ​ത്യ​ന് ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഉ​റ​ക്ക​ത്തി​നി​ടെ പ​ക്ഷാ​ഘാ​തം വ​ന്ന് ഒ​രു​വ​ശം ത​ള​ർ​ന്ന​ത്. തു​ട​ർ​ന്ന് സം​സാ​ര​ശേ​ഷി​യും ന​ഷ്ട​പ്പെ​ട്ടു.
കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ വി​ദേ​ശ​ത്ത് വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ച്ചി​ല്ല. തു​ട​ർ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് സ​ത്യ​നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച് കൊ​ണ്ടു​വ​ന്ന​ത്. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും രോ​ഗം ഭേ​ദ​മാ​യി​ല്ല. ത​ന്‍റെ സ​മ്പാ​ദ്യ​വും ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​വും ചേ​ർ​ത്ത് എ​ട്ടു ല​ക്ഷം രൂ​പ ഇ​തി​നോ​ട​കം ചി​കി​ത്സ​യ്ക്കാ​യി ചെ​ല​വ​ഴി​ച്ചു. കൂ​ടു​ത​ൽ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി​യാ​ൽ സ​ത്യ​നെ പൂ​ർ​വ​സ്ഥി​തി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശം.
ഇ​തേ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി സ​ത്യ​ൻ വ​യ​നാ​ട് ആം​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. 50,000 രൂ​പ വി​ല വ​രു​ന്ന ആ​റു കു​ത്തി​വ​യ്പു​ക​ൾ ന​ട​ത്തി​യാ​ൽ ത​ള​ർ​ന്നു പോ​യ ഭാ​ഗം പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​മെ​ന്ന് ഡോ​ക്ട​ർ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം ത​ല​യി​ൽ ര​ക്തം ക​ട്ട പി​ടി​ച്ച​ത് നീ​ക്കം ചെ​യ്യാ​ൻ ഒ​രു ശ​സ്ത്ര​ക്രി​യ കൂ​ടി ന​ട​ത്ത​ണം. ഇ​തി​നെ​ല്ലാം ചേ​ർ​ന്ന് 10 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. എ​ന്നാ​ൽ ഇ​ത് കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ്. ഭാ​ര്യ​യും പി​ഞ്ചു​കു​ഞ്ഞും അ​ച്ഛ​നും അ​മ്മ​യും അ​ട​ങ്ങു​ന്ന​താ​ണ് സ​ത്യ​ന്‍റെ കു​ടും​ബം. പി​താ​വ് കൂ​ലി​വേ​ല ചെ​യ്ത് കി​ട്ടു​ന്ന​താ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​കെ​യു​ള്ള വ​രു​മാ​നം.
സ​ത്യ​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന പ്ര​സാ​ദ് ചെ​യ​ർ​പേ​ഴ്സ​ണാ​യും മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യും വാ​ർ​ഡം​ഗം എ​ൻ. വി​ൻ​സ​ന്‍റ് ക​ൺ​വീ​ന​റാ​യും സ​ത്യ​ൻ കോ​ല​ടു​ക്കം ചി​കി​ത്സ ധ​ന​സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് പ​ന​ത്ത​ടി ശാ​ഖ​യി​ൽ 4041610- 1043181 (ഐ​എ​ഫ്എ​സ്‌​സി കോ​ഡ് KLGBH 0040416) ന​മ്പ​റാ​യി അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച​താ​യി പി. ​രാ​ജ​ൻ, എ​ൻ. വി​ൻ​സ​ന്‍റ്, പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. വേ​ണു​ഗോ​പാ​ൽ, പി.​എ.​മു​ഹ​മ്മ​ദ്കു​ഞ്ഞി, എ​ൻ. രാ​ഘ​വ​ൻ, എം. ​ഷെ​രീ​ഫ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഫോ​ൺ: 9946270716.