പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഒ​ളി​വി​ല്‍​പ്പോ​യ പ്ര​തി ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യി
Sunday, September 19, 2021 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഒ​രു വ​ര്‍​ഷ​ത്തി​ന് ശേ​ഷം ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നും പി​ടി​കൂ​ടി. മ​രു​ത​ടു​ക്കം ചേ​ടി​ക്കു​ണ്ട് സ്വ​ദേ​ശി കെ. ​മു​ബ​ഷി​റി​നെ (22)യാ​ണ് പി​ടി​കൂ​ടി​യ​ത്. ബേ​ഡ​കം എ​സ്‌​ഐ കെ. ​മു​ര​ളീ​ധ​ര​ന്‍, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ര്‍, വി​നോ​ദ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ബം​ഗ​ളൂ​രു ഡി​ഡി ഹ​ള്ളി​യി​ല്‍​വ​ച്ച് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നേ​ര​ത്തെ ബ​ന്ത​ടു​ക്ക​യി​ല്‍ കാ​ര്‍ വാ​ഷിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന മു​ബ​ഷി​ര്‍ സം​ഭ​വ​ത്തി​ന് ശേ​ഷം അ​പ്ര​ത്യ​ക്ഷ​നാ​വു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.