ഇ​ക്ബാ​ല്‍ ഗേ​റ്റ് അ​പ്രോ​ച്ച് റോ​ഡി​നാ​യു​ള്ള സ്ഥ​ലം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു
Sunday, September 19, 2021 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന കോ​ട്ട​ച്ചേ​രി റെ​യി​ല്‍​വേ മേ​ൽ​പ്പാ​ല​ത്തി​ലേ​ക്ക് നി​ല​വി​ലു​ള്ള ഇ​ക്ബാ​ല്‍ റോ​ഡ് റെ​യി​ല്‍​വേ ഗേ​റ്റി​ല്‍​നി​ന്നും അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യി നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട സ്ഥ​ലം ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ സ​ന്ദ​ര്‍​ശി​ച്ചു. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ന്‍​എ​ല്‍ അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള, കൗ​ണ്‍​സി​ല​ര്‍ ന​ജ്മ റാ​ഫി, പ​ഞ്ചാ​യ​ത്തം​ഗം അ​ശോ​ക​ന്‍, എം. ​ഹ​മീ​ദ് ഹാ​ജി, എം.​എ. ല​ത്തീ​ഫ്, മൊ​യ്തീ​ന്‍ കു​ഞ്ഞി ക​ള​നാ​ട്, സു​ലൈ​ഖ, സി​പി​എം നേ​താ​വ് കാ​റ്റാ​ടി കു​മാ​ര​ന്‍ എ​ന്നി​വ​ര്‍ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.