ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​നും വി​പ​ണി​ക്കും ധ​ന​സ​ഹാ​യ​വു​മാ​യി ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍
Sunday, September 19, 2021 1:30 AM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ മി​ഷ​ന്‍ ഫോ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫ് ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​യ്ക്ക് ഹൗ​സു​ക​ള്‍, പ്രീ ​കൂ​ളിം​ഗ് യൂ​ണി​റ്റു​ക​ള്‍, ശീ​തീ​ക​ര​ണ മു​റി, മൊ​ബൈ​ല്‍ ശീ​തീ​ക​ര​ണ​ശാ​ല, റീ​ഫ​ര്‍ വാ​നു​ക​ള്‍, റൈ​പ്പ​നിം​ഗ് ചേം​ബ​ര്‍, പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്, പ്രി​സ​ര്‍​വേ​ഷ​ന്‍ യൂ​ണി​റ്റ് എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന ഹോ​ര്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍ മു​ഖേ​ന ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു. വ്യ​ക്തി​ക​ള്‍, ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ള്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍, ര​ജി​സ്ട്രേ​ഡ് സൊ​സൈ​റ്റി​ക​ള്‍, സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍, ട്ര​സ്റ്റു​ക​ള്‍, വ​നി​താ ക​ര്‍​ഷ​ക​സം​ഘ​ങ്ങ​ള്‍, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കാം. ഇ​തോ​ടൊ​പ്പം മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ചി​ല്ല​റ വി​പ​ണി​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് 7.5 ല​ക്ഷം രൂ​പ​യും സ​മ​ത​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 5.25 ല​ക്ഷം രൂ​പ​യും പ​ഴം-​പ​ച്ച​ക്ക​റി ഉ​ന്തു​വ​ണ്ടി​ക​ള്‍​ക്ക് 15,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം ന​ല്‍​കും. ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​ണം, ത​രം​തി​രി​ക്ക​ല്‍, ഗ്രേ​ഡിം​ഗ്, പാ​യ്ക്കിം​ഗ് എ​ന്നി​വ​യ്ക്ക് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നു​ള്ള യൂ​ണി​റ്റു​ക​ള്‍​ക്ക് മ​ല​യോ​ര മേ​ഖ​ല​യി​ല്‍ 8.25 ല​ക്ഷം രൂ​പ​യും സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 6 ല​ക്ഷം രൂ​പ​യും ധ​ന​സ​ഹാ​യം ന​ല്‍​കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 0471 2330856, 2330867 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.