പു​ല്ലൂ​ർ-​പെ​രി​യ​യി​ൽ ക്ലീ​ൻ ആ​ൻ​ഡ് ഗ്രീ​ൻ പ​ദ്ധ​തി
Tuesday, September 21, 2021 1:43 AM IST
പെ​രി​യ: സ​മ്പൂ​ർ​ണ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്ത് വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സൂ​ക്ഷി​ക്കു​ന്ന ക​ള​ക്ടേ​ഴ്സ് അ​റ്റ് സ്‌​കൂ​ൾ ന​ട​പ്പാ​ക്കി. 17 വാ​ർ​ഡി​ലും സീ​റോ പ്ലാ​സ്റ്റി​ക് പു​ല്ലൂ​ർ-​പെ​രി​യ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കും. ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നും ജൈ​വ​മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​നും ഗാ​ർ​ഹി​ക​ത​ല​ത്തി​ലും സ്ഥാ​പ​ന​ത്തി​ലും സാ​മൂ​ഹി​ക ത​ല​ത്തി​ലും പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 200 വീ​ടു​ക​ളി​ൽ റിം​ഗ് ക​മ്പോ​സ്റ്റു​ക​ളും ലൈ​ഫ് ഭ​വ​ന​ങ്ങ​ളി​ൽ ബ​യോ ബി​ന്നു​ക​ളും സ്ഥാ​പി​ക്കും.
ശൗ​ചാ​ല​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത 116 വീ​ടു​ക​ളി​ൽ ശൗ​ചാ​ല​യ​ങ്ങ​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി വീ​ടു​ക​ളി​ൽ ക​മ്പോ​സ്റ്റ് പി​റ്റു​ക​ളും സോ​ഫ്റ്റ് പി​റ്റു​ക​ളും സ്ഥാ​പി​ക്കും. ആ​യ​മ്പാ​റ യു​പി സ്‌​കൂ​ൾ, ചാ​ലി​ങ്കാ​ൽ എ​ൽ​പി സ്‌​കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ബാ​ല​മി​ത്ര ബാ​ല​സൗ​ഹൃ​ദ ടോ​യ്ല​റ്റു​ക​ൾ സ്ഥാ​പി​ക്കും. ഹ​രി​ത ക​ർ​മ​സേ​ന​യെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കാ​ൻ തു​ണി​സ​ഞ്ചി നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നൊ​പ്പം ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കും. ത​രം​തി​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ ഇ​ല​ക്ട്രോ​ണി​ക് വാ​ഹ​ന സൗ​ക​ര്യ​വും അ​മ്പ​ല​ത്ത​റ, ഇ​രി​യ, പെ​രി​യ, ക​ല്യോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ ബോ​ട്ടി​ൽ ബൂ​ത്തു​ക​ളും ഒ​രു​ക്കും. ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഓ​രോ വീ​ട്ടി​ലും സം​വി​ധാ​നം ഉ​റ​പ്പു​വ​രു​ത്തും.
ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം, വി​ശ്ര​മം, പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന ടേ​ക്ക് എ ​ബ്രേ​ക്ക് വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്രം പെ​രി​യ​യി​ൽ ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കും. പൊ​തു​ശ്മ​ശാ​നം ഒ​ക്ടോ​ബ​ർ മാ​സ​ത്തി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നും പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ശു​ചി​ത്വ ഗ്രാ​മ​ത്തി​നും ശു​ചി​ത്വ വീ​ടി​നും പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്.