കോ​ൺ. ധ​ർ​ണ നാ​ളെ
Tuesday, September 21, 2021 1:43 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​ധി​യി​ൽ​പ്പെ​ട്ട അ​സൈ​ൻ​മെ​ന്‍റ് പ​ട്ട​യ ഉ​ട​മ​ക​ളാ​യ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ന​ത്ത​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ പ​ത്തി​ന് പ​ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണാ സ​മ​രം ന​ട​ത്തും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.