ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ വ്യ​ക്തി​താ​ത്പ​ര്യ​ങ്ങ​ൾ: ജെ​റ്റോ ജോ​സ​ഫ്
Tuesday, September 21, 2021 1:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​നി​ക്കെ​തി​രേ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ചി​ല​രു​ടെ വ്യ​ക്തി​പ​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നെും ഇ​തി​ൽ യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലെ ‌സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച​ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്.
തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം സ​ജീ​വ​മാ​യി പ്ര​ചാ​ര​ണ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം വൈ​കി​യ​തു​കൊ​ണ്ട് സ​മ​യ​ക്കു​റ​വു​ള്ള​തി​നാ​ലും സം​സ്ഥാ​ന നേ​താ​ക്ക​ളെ​ല്ലാം മ​ത്സ​ര​രം​ഗ​ത്തു​ള്ള​തി​നാ​ലു​മാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പൊ​തു​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​ത്. ത​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം ത​യാ​റാ​ക്കാ​ൻ ഒാ​ഫീ​സ് ചാ​ർ​ജു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​രൂ​രി​നെ ഏ​ൽ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു​കൊ​ണ്ടാ​ണ് ത​നി​ക്ക് ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​ത്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പാ​ർ​ട്ടി യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യോ​ഗം മാ​ത്ര​മാ​ണ് ഇ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ന​ട​ന്ന​ത്. ഒാ​ൺ​ലൈ​നാ​യി യോ​ഗം ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം പാ​ർ​ട്ടി​യി​ൽ​നി​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. മ​റ്റു ജി​ല്ല​ക​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് സ്ഥി​തി.
പാ​ർ​ട്ടി​യു​ടെ നി​ല​വി​ലു​ള്ള ജി​ല്ലാ ക​മ്മി​റ്റി ഒ​രു ഇ​ട​ക്കാ​ല ക​മ്മി​റ്റി മാ​ത്ര​മാ​ണെ​ന്നും ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​നും ജ​നാ​ധി​പ​ത്യ​കേ​ര​ള കോ​ൺ​ഗ്ര​സി​നും പു​റ​മേ പി.​സി. തോ​മ​സ് വി​ഭാ​ഗ​വും​കൂ​ടി കേ​ര​ള കോ​ൺ​ഗ്ര​സി​ൽ ല​യി​ച്ച​തോ​ടെ ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ജെ​റ്റോ പ​റ​ഞ്ഞു.