ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രേ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്
Tuesday, September 21, 2021 1:45 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ തെ​റ്റാ​യ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് പാ​ർ​ട്ടി​സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കു​ന്ന​താ​യി ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ്ഥാ​ന​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നും പാ​ർ​ട്ടി​യി​ൽ സാ​ധാ​ര​ണ പ്ര​വ​ർ​ത്ത​ക​രാ​യി തു​ട​രു​മെ​ന്നും സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച​യ്ക്ക് ത​യാ​റാ​ണെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ല​ക്സ് പു​ളി​ക്ക​ൽ, ഹ​രി​പ്ര​സാ​ദ് മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യിം​സ് മാ​രൂ​ർ, സി​ജി ക​ട്ട​ക്ക​യം, ബേ​ബി പ​ന്ത​ല്ലൂ​ർ, ടോ​മി കു​ന്പാ​ട്ട്, സി​ബി മേ​ക്കു​ന്നേ​ൽ, ര​ഞ്ജി​ത് പു​ളി​യേ​ക്കാ​ട്ട്, ജ​യിം​സ് ക​ണി​പ്പ​ള്ളി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​സി.​മാ​ത്യു മാ​രൂ​ർ (തൃ​ക്ക​രി​പ്പൂ​ർ), ജോ​സ് നാ​ഗ​രോ​ലി​ൽ (കാ​ഞ്ഞ​ങ്ങാ​ട്), ടി​മ്മി എ​ലി​പ്പു​ലി​ക്കാ​ട്ടി​ൽ (ഉ​ദു​മ), കെ.​പി. മു​നീ​ർ (മ​ഞ്ചേ​ശ്വ​രം), വ​നി​ത കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​യ സ​ജി, കെ​എ​സ്‌​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​തി​ൻ ബൈ​ജു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ​ര​ത് (ബ​ളാ​ൽ), ഒ.​എം. ജോ​ർ​ജ്, മ​നോ​ജ് മാ​റാ​ട്ടു​കു​ളം (കു​റ്റി​ക്കോ​ൽ), റി​ജോ (ചെ​റു​വ​ത്തൂ​ർ), ഷൈ​ജു ജോ​സ​ഫ് (കി​നാ​നൂ​ർ-​ക​രി​ന്ത​ളം) എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്.
യു​ഡി​എ​ഫി​നെ ഒ​റ്റു​കൊ​ടു​ക്കു​ന്ന ഇ​ത്ത​രം ആ​ളു​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​രൂ​ർ പ​റ​ഞ്ഞു. ""ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ യു​ഡി​എ​ഫി​ൽ​നി​ന്നും പു​റ​ത്തു​പോ​കാ​നു​ള്ള ശ്ര​മം ഏ​ക​പ​ക്ഷീ​യ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ക്ക​രി​പ്പൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​യാ​യ എം.​പി. ജോ​സ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് പ്ര​സി​ഡ​ന്‍റ് ശ്ര​മി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി സം​സ്ഥാ​ന നേ​താ​ക്ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഒ​രു പൊ​തു​പ​രി​പാ​ടി പോ​ലും സം​ഘ​ടി​പ്പി​ച്ചി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് ജി​ല്ലാ നേ​താ​ക്ക​ളെ മാ​റ്റി​നി​ർ​ത്താ​നാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ശ്ര​മം. ഡ​മ്മി സ്ഥാ​നാ​ർ​ഥി​യാ​കാ​മെ​ന്ന് പ​റ​ഞ്ഞ പ്ര​സി​ഡ​ന്‍റ് അ​വ​സാ​ന​നി​മി​ഷം കാ​ലു​മാ​റി​യ​തോ​ടെ ഡ​മ്മി സ്ഥാ​നാ​ർ​ഥി​യി​ല്ലാ​തെ​യാ​ണ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പ​ത്രി​ക ന​ൽ​കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം നാ​ളി​തു​വ​രെ​യാ​യി​ട്ടും ഒാ​ൺ​ലൈ​നാ​യി പോ​ലും പാ​ർ​ട്ടി യോ​ഗം ചേ​ർ​ന്നി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​ല​വ​ട്ടം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല.''-​ജ​യിം​സ് പ​റ​ഞ്ഞു.