കാ​ട്ടാ​ന​യു​ടെ ജഡം സംസ്കരിച്ചത് വ​ള​യം​ചാ​ൽ വനത്തിൽ
Thursday, September 23, 2021 1:12 AM IST
കേ​ള​കം: ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ന്ന് ചീ​ങ്ക​ണ്ണി പു​ഴ​യി​ൽ ച​രി​ഞ്ഞ കാ​ട്ടാ​ന​യു​ടെ ജ​ഡം പു​ഴ​യി​ൽ​നി​ന്നു മാ​റ്റി വ​ള​യം​ചാ​ലി​ൽ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ സം​സ്ക​രി​ച്ചു.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് കാ​ട്ടാ​ന ച​രി​ഞ്ഞ​താ​യി വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​ൻ അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​സം​ഘ​മെ​ത്തി.
പു​ഴ​യു​ടെ അ​രി​കി​ൽ​ത്ത​ന്നെ ജ​ഡം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് സം​സ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി പു​ഴ​യി​ൽ​നി​ന്നു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ രം​ഗ​ത്തു​വ​രി​ക​യാ​യി​രു​ന്നു. വാ​ർ​ഡ് മെം​ബ​ർ ലീ​ലാ​മ്മ ജോ​ണി, പ്ര​ദേ​ശ​വാ​സി​ക​ളാ​യ ടോ​മി ചാ​ത്തം​പാ​റ, ബി​നു പൊ​രു​മ​ത്ര, സ​നീ​ഷ് തു​ണ്ടു​മാ​ലി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. തു​ട​ർ​ന്ന് കേ​ള​കം പോ​ലീ​സും കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷും സ്ഥ​ല​ത്തെ​ത്തി നാ​ട്ടു​കാ​രു​മാ​യി സം​സാ​രി​ച്ചു. ഇ​തോ​ടെ ആ​ന​യു​ടെ ജ​ഢം പു​ഴ​യി​ൽ​നി​ന്നു നീ​ക്കാ​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​റ​പ്പു​ൽ​കി. സ്ഥ​ല​ത്തെ​ത്തി​യ കേ​ള​കം പോ​ലീ​സും വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വ​ടം കെ​ട്ടി ആ​ന​യെ ക​ര​യ്ക്കെ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
തു​ട​ർ​ന്ന് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ക​ര​യ്ക്കെ​ത്തി​ച്ച് ആ​ന മ​തി​ലി​ന് ഇ​ക്ക​രെ എ​ത്തി​ച്ച​തി​നു​ശേ​ഷം ടോ​റ​സ് ലോ​റി​ക്ക് വ​ള​യം​ചാ​ലി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വ​ന​ത്തി​നു​ള്ളി​ൽ കു​ഴി​യെ​ടു​ത്ത് സം​സ്ക​രി​ച്ചു. മ​റ്റു കാ​ട്ടാ​ന​ക​ളു​മാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​കാം ആ​ന​യ്ക്കു പ​രി​ക്കേ​റ്റ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് വെ​റ്റ​റിന​റി സ​ർ​ജ​ന്‍റെ നി​ഗ​മ​നം.