പ​ന​ത്ത​ടി​യി​ലെ പ​ട്ട​യ​പ്ര​ശ്‌​നം: കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ ന​ട​ത്തി
Thursday, September 23, 2021 1:12 AM IST
പ​ന​ത്ത​ടി: പ​ന​ത്ത​ടി വി​ല്ലേ​ജി​ല്‍ 1960-ലെ ​അ​സൈ​ന്‍​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം പ​ട്ട​യം കി​ട്ടി​യ ക​ര്‍​ഷ​ക​രു​ടെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ
ന​ട​ത്തി.
സ​ര്‍​ക്കാ​ര്‍ പു​തി​യ​താ​യി നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തി ജ​ന​ങ്ങ​ള്‍​ക്ക് ഭൂ​മി പ്ര​ശ്‌​ന​ത്തി​ല്‍ നി​യ​മ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ജ​ന​ങ്ങ​ളു​ടെ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി​ക്കും റ​വ​ന്യൂ​മ​ന്ത്രി​ക്കും പ്ര​തി​പ​ക്ഷ​നേ​താ​വി​നും നി​വേ​ദ​നം ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​വി. സു​രേ​ഷ്, ബ​ളാ​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍ നാ​യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മാ​വേ​ലി, എ​ന്‍.​ഐ. ജോ​യി, സി. ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ.​കെ. ദി​വാ​ക​ര​ന്‍, പി.​കെ. പ്ര​സ​ന്ന​കു​മാ​ര്‍, മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​സ്. മ​ധു​സു​ദ​ന​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​ധ സു​കു​മാ​ര​ന്‍, എ​ന്‍. വി​ന്‍​സ​ന്‍റ്, വി​ഷ്ണു, കെ.​ജെ. ജെ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.