റേ​ഷ​ന്‍ ക​ട പ്ര​ശ്‌​നം: ഉ​ദ്യോ​ഗ​സ്ഥ​ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി
Friday, September 24, 2021 1:12 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വെ​ള്ളാ​പ്പി​ലെ റേ​ഷ​ന്‍​ക​ട ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. റേ​ഷ​ന്‍ ക​ട ഇ​തു​വ​രെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വെ​ള്ളാ​പ്പി​ലെ സ്ഥ​ല​ത്തും മാ​റ്റി സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ച ഇ​ട​യി​ല​ക്കാ​ട് നാ​ഗം ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​ത്തി​ലു​മെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഭി​പ്രാ​യം ആ​രാ​ഞ്ഞു. റേ​ഷ​ന്‍ ക​ട ഉ​ട​മ വി. ​നാ​രാ​യ​ണ​നോ​ടും കാ​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. വെ​ള്ളാ​പ്പി​ലെ​യും ഇ​ട​യി​ല​ക്കാ​ട്ടെ​യും കെ​ട്ടി​ട​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ദൂ​രം, വ​ലി​യ​പ​റ​മ്പ് റേ​ഷ​ന്‍​ക​ട​യി​ലേ​ക്കു​ള്ള ദൂ​രം എ​ന്നി​വ സം​ഘം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി. ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​പി. അ​നി​ല്‍ കു​മാ​ര്‍, ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ത​ര്‍​ക്ക​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ഇ​ന്ന് വൈ​കി​ട്ട് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും.
100 പേ​ര്‍​ക്കെ​തി​രെ കേ​സ്
വെ​ള്ളാ​പ്പി​ലെ റേ​ഷ​ന്‍​ക​ട ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി 100 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ട​യി​ല​ക്കാ​ട് ഭാ​ഗ​ത്ത് റോ​ഡി​ല്‍ ഉ​പ​രോ​ധം സൃ​ഷ്ടി​ച്ച​തി​ന് വി. ​റി​ജി​ത്ത്, പി.​വി. സു​രേ​ഷ്, സു​ഗു​ണ​ന്‍, രാ​ഘ​വ​ന്‍, ഉ​മേ​ശ​ന്‍, ഭാ​സ്‌​ക​ര​ന്‍ തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പേ​ര്‍​ക്കെ​തി​രെ​യും വെ​ള്ളാ​പ്പ് ഭാ​ഗ​ത്ത് ബ​ണ്ട് റോ​ഡി​ല്‍ കു​ത്തി​യി​രി​പ്പ് ന​ട​ത്തി​യ​തി​ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​പി.​പി. ഷു​ഹൈ​ബ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​എം. ഫ​രീ​ദ, എം. ​അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, എം. ​ഷൈ​മ, എം.​കെ. അ​ഷ്‌​റ​ഫ്, മ​ഹ​ബൂ​ബ് ആ​യി​റ്റി, സാ​ജി​ദ സ​ഫ​റു​ള്ള, റി​യാ​സ്, യൂ​സ​ഫ്, റം​ല തു​ട​ങ്ങി ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.