ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ചു മ​റി​ഞ്ഞ് നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു
Saturday, September 25, 2021 1:18 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: ആ​യി​റ്റി​യി​ല്‍ ഓ​ട്ടോ​റി​ക്ഷ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് മ​റി​ഞ്ഞ് നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ര്‍ വ​ലി​യ​പ​റ​മ്പ് മാ​വി​ലാ​ക്ക​ട​പ്പു​റ​ത്തെ ടി.​എ. സ​മീ​ര്‍(35), യാ​ത്ര​ക്കാ​രാ​യ കെ.​സി. ന​ഫീ​സ(27), മ​ക്ക​ളാ​യ സി​നാ​ന്‍(10), സി​യാ​ദ് (ഏ​ഴ്) എ​ന്നി​വ​രെ തൃ​ക്ക​രി​പ്പൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ടൗ​ണി​ലെ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​ന് ഭ​ക്ഷ​ണ​വു​മാ​യി ഓ​ട്ടോ​യി​ല്‍ വ​രി​ക​യാ​യി​രു​ന്നു.
മ​രം​കൊ​ണ്ടു​ള്ള തൂ​ണ് പൊ​ട്ടി വീ​ഴാ​തെ റോ​ഡി​ലേ​ക്ക് ച​രി​ഞ്ഞു നി​ന്ന​തി​നാ​ല്‍ വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യി.