നി​ര്‍​ത്തി​യ വ​ണ്ടി​യി​ല്‍ താ​ക്കോ​ലു​ണ്ടോ? ന​വാ​സ് മോ​ഷ്ടി​ച്ചി​രി​ക്കും
Sunday, September 26, 2021 1:48 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​ട്ടെ​ന്നെ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് പോ​യി​വ​രാ​നാ​യി റോ​ഡ​രി​കി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം വ​യ്ക്കു​മ്പോ​ള്‍ താ​ക്കോ​ല്‍ അ​തി​ല്‍​ത്ത​നെ വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രാ​ണോ നി​ങ്ങ​ള്‍..? ച​ട്ട​ഞ്ചാ​ല്‍ തെ​ക്കി​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​വാ​സ് പ​രി​സ​ര​ത്തെ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു​പ​ക്ഷേ പി​ന്നെ വ​ണ്ടി ക​ണ്ടു​കി​ട്ടി​യെ​ന്നു​ത​ന്നെ വ​രി​ല്ല. അ​ല്ലെ​ങ്കി​ല്‍ ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ് എ​വി​ടെ​യെ​ങ്കി​ലും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ കി​ട്ടി​യേ​ക്കാം.

ക​ഴി​ഞ്ഞ​ദി​വ​സം പു​തി​യ​ക​ണ്ടം വ​ന്ദേ​മാ​ത​രം ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പ​ത്താ​യി നി​ര്‍​ത്തി​യി​ട്ട വെ​ള്ളി​ക്കോ​ത്ത് സ്വ​ദേ​ശി ലോ​ഹി​താ​ക്ഷ​ന്‍റെ കെ​എ​ല്‍ 60 എ​ഫ് 4358 സ്‌​കൂ​ട്ട​ര്‍ ഇ​ങ്ങ​നെ​യാ​ണ് കാ​ണാ​താ​യ​ത്. സ്‌​കൂ​ട്ട​ര്‍ നി​ര്‍​ത്തി​യി​ട്ട് മി​നി​റ്റു​ക​ള്‍​ക്ക​കം ലോ​ഹി​താ​ക്ഷ​ന്‍ മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴേ​ക്കും വ​ണ്ടി കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഉ​ട​ന്‍ ത​ന്നെ പ​രാ​തി​യു​മാ​യി ഹോ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ഇ​തു​പോ​ലു​ള്ള ഒ​രു​പാ​ട് സം​ഭ​വ​ങ്ങ​ള്‍ സ​മീ​പ​കാ​ല​ത്തു​ത​ന്നെ ക​ണ്ട​തി​ന്‍റെ ഓ​ര്‍​മ​യി​ല്‍ പോ​ലീ​സ് ആ​ദ്യം ചോ​ദി​ച്ച​ത് താ​ക്കോ​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ത​ന്നെ വ​ച്ചി​രു​ന്ന​താ​ണോ എ​ന്നാ​ണ്.

അ​തെ​യെ​ന്ന് ലോ​ഹി​താ​ക്ഷ​ന്‍ പ​റ​ഞ്ഞ​തോ​ടെ പോ​ലീ​സു​കാ​ര്‍ നേ​രെ വ​ന്ദേ​മാ​ത​രം ബ​സ് സ്റ്റോ​പ്പി​ന​ടു​ത്തെ​ത്തി. ബ​സ് സ്‌​റ്റോ​പ്പി​ലും സ​മീ​പ​ത്തും ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് ന​വാ​സി​ന്‍റെ ഫോ​ട്ടോ കാ​ണി​ച്ചു കൊ​ടു​ത്തു.

ഇ​ങ്ങ​നെ​യൊ​രു ക​ക്ഷി​യെ അ​ല്‍​പ​സ​മ​യം മു​മ്പ് അ​വി​ടെ ക​ണ്ടി​രു​ന്നോ എ​ന്നു ചോ​ദി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. ര​ണ്ടു പ​രി​ശോ​ധ​ന​യി​ലും ന​വാ​സ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തോ​ടെ ഇ​നി​യൊ​ന്നും ആ​ലോ​ചി​ക്കേ​ണ്ട​തി​ല്ലെ​ന്നു പ​റ​ഞ്ഞ് പോ​ലീ​സ് ന​വാ​സി​നെ തേ​ടി ച​ട്ട​ഞ്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി.

രാ​വി​ലെ ബ​സ് ക​യ​റി എ​ങ്ങോ​ട്ടോ പോ​യി​രു​ന്ന​താ​യും ഇ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തോ​ടെ നേ​രെ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വ​ച്ചു​പി​ടി​ച്ചു. ഒ​ടു​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ച് സ്‌​കൂ​ട്ട​റി​നെ​യും ന​വാ​സി​നെ​യും ക​ണ്ടെ​ത്തി​യ​തോ​ടെ ലോ​ഹി​താ​ക്ഷ​ന് ശ്വാ​സം നേ​രെ​വീ​ണു.

കാ​ഞ്ഞ​ങ്ങാ​ട് സ്‌​റ്റേ​ഷ​നി​ല്‍ മാ​ത്രം ന​വാ​സി​നെ​തി​രേ നാ​ലു കേ​സു​ക​ളു​ണ്ട്. പ​യ്യ​ന്നൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ വേ​റെ​യും കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ഇ​ന്ധ​നം തീ​ര്‍​ന്നാ​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യും താ​ക്കോ​ല്‍ സ​ഹി​തം മു​ന്നി​ല്‍ കാ​ണു​ന്ന മ​റ്റെ​തെ​ങ്കി​ലും വാ​ഹ​നം എ​ടു​ത്ത് മു​ങ്ങു​ക​യു​മാ​ണ് ഇ​യാ​ളു​ടെ പ​തി​വ്.

ലോ​ഹി​താ​ക്ഷ​നു കി​ട്ടി​യ ഭാ​ഗ്യം എ​ല്ലാ​വ​ര്‍​ക്കും കി​ട്ടാ​റി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​വാ​സി​ന്‍റെ അ​തേ സ്വ​ഭാ​വ​മു​ള്ള മോ​ഷ്ടാ​ക്ക​ള്‍ ജി​ല്ല​യി​ല്‍ പെ​രു​കു​ക​യാ​ണ്. നി​ര്‍​ത്തി​യി​ട്ട വ​ണ്ടി​യി​ല്‍ താ​ക്കോ​ല്‍ ക​ണ്ടാ​ല്‍ അ​ത് ത​ട്ടി​യെ​ടു​ത്ത് പോ​വു​ക​യെ​ന്ന​ത് പ​ല​ര്‍​ക്കും വെ​റു​തേ​യൊ​രു ഹ​ര​മാ​ണ്. ഇ​തു​മൂ​ലം ഉ​ട​മ​സ്ഥ​ര്‍​ക്കു​ണ്ടാ​കു​ന്ന ധ​ന​ന​ഷ്ട​വും മാ​ന​സി​കാ​ഘാ​ത​വു​മൊ​ന്നും അ​വ​രെ ബാ​ധി​ക്കാ​റി​ല്ല. പ​ല​പ്പോ​ഴും ഈ ​രീ​തി​യി​ല്‍ ത​ട്ടി​യെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഇ​ന്ധ​നം തീ​ര്‍​ന്നു​ക​ഴി​ഞ്ഞാ​ല്‍ എ​വി​ടെ​യെ​ങ്കി​ലും ഉ​പേ​ക്ഷി​ച്ച് ക​ട​ക്കു​ക​യാ​ണ് പ​തി​വ്.

ചി​ല​പ്പോ​ള്‍ വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലോ കാ​ട്ടി​ലോ ആ​രും ക​ണ്ടെ​ത്താ​തെ പൊ​ടി​യും തു​രു​മ്പും പി​ടി​ച്ച് ന​ശി​ക്കാ​നാ​യി​രി​ക്കും അ​വ​യു​ടെ വി​ധി.

റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ങ്ങ​ളി​ലും മ​റ്റും ഈ ​രീ​തി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വാ​ഹ​ന​ങ്ങ​ളും ആ​രും ക​ണ്ടു​പി​ടി​ക്കാ​തെ കാ​ല​ങ്ങ​ളോ​ളം കി​ട​ന്ന് ന​ശി​ക്കാ​റു​ണ്ട്.

കു​റ​ച്ചു​കൂ​ടി പ്ര​ഫ​ഷ​ണ​ലാ​യ മോ​ഷ്ടാ​ക്ക​ളാ​ണെ​ങ്കി​ല്‍ വാ​ഹ​നം ഇ​ത​ര​ജി​ല്ല​ക​ളി​ലോ സം​സ്ഥാ​ന​ങ്ങ​ളി​ലോ കൊ​ണ്ടു​പോ​യി മ​റി​ച്ചു​വി​ല്‍​ക്കു​ക​യോ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കു​ക​യോ ഭാ​ഗ​ങ്ങ​ള്‍ അ​ഴി​ച്ചു​മാ​റ്റി മ​റി​ച്ചു​വി​ല്‍​ക്കു​ക​യോ ഒ​ക്കെ ചെ​യ്യാ​റു​ണ്ട്.

ചു​രു​ക്ക​ത്തി​ല്‍ ഒ​രു സെ​ക്ക​ൻ​ഡ് കൊ​ണ്ട് പോ​യി​വ​രാ​നാ​ണെ​ങ്കി​ലും നി​ര്‍​ത്തി​യ വ​ണ്ടി​യി​ല്‍ താ​ക്കോ​ല്‍ വ​യ്ക്കാ​തി​രി​ക്കു​ക​യാ​ണ് ഉ​ട​മ​യ്ക്ക് ക​ഷ്ട​ന​ഷ്ട​ങ്ങ​ള്‍ സം​ഭ​വി​ക്കാ​തി​രി​ക്കാ​ന്‍ ഏ​റ്റ​വും ന​ല്ല​ത്.