ക​ള​ക്ട​ര്‍ പ​രി​ശോ​ധ​ന​ ന​ട​ത്തി; ഇ​ന്ന് വീ​ണ്ടും ച​ര്‍​ച്ച
Sunday, September 26, 2021 1:48 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: വെ​ള്ളാ​പ്പി​ലെ റേ​ഷ​ന്‍ ക​ട ത​ര്‍​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി വെ​ള്ളാ​പ്പി​ലും ഇ​ട​യി​ല​ക്കാ​ട്ടു​മെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 11 ന് ​ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ച​ര്‍​ച്ച ന​ട​ത്തും.
വെ​ള്ളാ​പ്പി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, സ​ത്യ​ഗ്ര​ഹ​മി​രു​ന്ന പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. ഫ​രീ​ദ, മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം ഷം​സു​ദീ​ന്‍ ആ​യി​റ്റി തു​ട​ങ്ങി​യ​വ​ര്‍ ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. തു​ട​ര്‍​ന്ന് ഇ​ട​യി​ല​ക്കാ​ട്ടെ​ത്തി​യ ക​ള​ക്ട​റോ​ട് വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ന്‍, കെ. ​മ​ധു​സൂ​ദ​ന​ന്‍, വി.​കെ. ക​രു​ണാ​ക​ര​ന്‍, ആ​ര്‍. ശ്രീ​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ ത​ങ്ങ​ളു​ടെ വാ​ദ​മു​ഖ​ങ്ങ​ള്‍ ബോ​ധി​പ്പി​ച്ചു. ജി​ല്ലാ, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍​മാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
39 വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്ന റേ​ഷ​ന്‍ ക​ട വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യി​ല​ക്കാ​ട്ടേ​ക്ക് മാ​റ്റാ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ ഹോ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി റ​ദ്ദാ​ക്ക​ണ​മെ​ന്ന് തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.