ലോക നദീ ദിനം ആചരിച്ചു
Sunday, September 26, 2021 10:25 PM IST
രാ​ജ​പു​രം: പു​ഴ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും നേ​ച്ച​ർ ക്ല​ബും പ്രാ​ദേ​ശി​ക ക​ർ​ഷ​ക ശാ​സ്ത്ര​ജ്ഞ​ൻ പി.​വി. ദി​വാ​ക​ര​ന്‍റെ "ജീ​വ​നം" പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച് നീ​ലേ​ശ്വ​രം തേ​ജ​സ്വി​നി പു​ഴ​യോ​രം ശു​ചീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് മു​ന്നൂ​റി​ൽ​പ്പ​രം ക​ണ്ട​ൽ​ച്ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഡി​വൈ​എ​സ്പി ഡോ. ​വി. ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ന​യ​രാ​ജ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​മ​ണ്യ​ൻ മു​ഖ്യ​തി​ഥി​യാ​യി. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​എ​ൻ.​വി. വി​നോ​ദ്, നേ​ച്ച​ർ ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ജി​ത് കു​മാ​ർ, കോ​ട്ട​പ്പു​റം വൈ​കു​ണ്ഠ​ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​വി. ച​ന്ത​ൻ, ച​ന്ദ്ര​ൻ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി എം. ​ശ്രീ​ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നീ​ലേ​ശ്വ​രം: ലോ​ക ന​ദീ ദി​ന​ത്തി​ൽ 32 കേ​ര​ള ബ​റ്റാ​ലി​യ​ൻ പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നീ​ലേ​ശ്വ​രം പു​ഴ​യോ​ര​ത്ത് ക​ണ്ട​ൽ തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ചു. പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ശാ​സ്ത്ര​ജ്ഞ​ൻ ദി​വാ​ക​ര​ൻ ക​ടി​ഞ്ഞി​മൂ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. "ന​ദീ​ത​ട സം​ര​ക്ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക്" എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ പി.​വി. സു​ധീ​ർ കു​മാ​ർ ക്ലാ​സെ​ടു​ത്തു. അ​സോ​സി​യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്റ്റ​ന​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​വി. അ​ഭി​ന​വ്, ടി. ​സ്നേ​ഹാ​ഞ്ജ​ലി, ഹൃ​ദ്യ മു​ര​ളി, കെ. ​ആ​തി​ര കൃ​ഷ്ണ, പി. ​കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ജാ​ദേ​വി സ്വാ​ഗ​ത​വും എം. ​ന​ന്ദ​ന ന​ന്ദി​യും പ​റ​ഞ്ഞു. എ.​ബി. അ​ബി​ൻ, പി.​പി. ന​വീ​ൻ, അ​ന​ഘ പാ​ർ​വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.