ഇ​ട​യി​ല​ക്കാ​ട്ട് പു​തി​യ ക​ട ഒ​രു മാ​സ​ത്തി​ന​കം
Sunday, September 26, 2021 10:26 PM IST
കാ​സ​ർ​ഗോ​ഡ്: തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​പ്പി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​ന്ന 73-ാം ന​മ്പ​ര്‍ റേ​ഷ​ന്‍ ക​ട വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​യി​ല​ക്കാ​ട്ടി​ലേ​ക്ക് മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി. ര​ണ്ടു​സ്ഥ​ല​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ടി​ട​ത്തും റേ​ഷ​ന്‍ ക​ട​ക​ള്‍ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം.
വെ​ള്ളാ​പ്പി​ലു​ള്ള റേ​ഷ​ന്‍ ക​ട അ​വി​ടെ തു​ട​രും. വ​ലി​യ​പ​റ​മ്പി​ലെ ഇ​ട​യി​ല​ക്കാ​ട്ട് ഒ​രു മാ​സ​ത്തി​ന​കം പു​തി​യ റേ​ഷ​ന്‍ ക​ട തു​റ​ക്കാ​നു​മാ​ണ് എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ർ സ്വാ​ഗ​ത് ഭ​ണ്ഡാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗം തീ​രു​മാ​നി​ച്ച​ത്. ഇ​ട​യി​ല​ക്കാ​ട്ടെ പു​തി​യ ക​ട​ക്കു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ത്താ​ര്‍ വ​ട​ക്കു​മ്പാ​ട്, വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​വി. സ​ജീ​വ​ന്‍, നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ. ​അ​നി​ല്‍​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. ന​ജീ​ബ്, വി.​പി.​പി. ഷു​ഹൈ​ബ്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​പി. അ​നി​ല്‍​കു​മാ​ര്‍, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​അ​ജി​ത എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

നേ​ര​ത്തെ റേ​ഷ​ന്‍ ക​ട​മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പ്രാ​ദേ​ശി​ക​മാ​യി പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​വ​ന്ന സ​മ​യ​ത്തു​ത​ന്നെ എം​എ​ല്‍​എ ഭ​ക്ഷ്യ-​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി​യെ​യും സി​വി​ല്‍ സ്‌​പ്ലൈ​സ് ഡ​യ​റ​ക്ട​റെ​യും നേ​രി​ട്ട് ക​ണ്ട് വി​ഷ​യം ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ശ​നി​യാ​ഴ്ച ജി​ല്ലാ ക​ള​ക്ട​ര്‍ വെ​ള്ളാ​പ്പി​ലും ഇ​ട​യി​ല​ക്കാ​ട്ടു​മെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ കേ​ട്ടി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന​ലെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി യോ​ഗം ചേ​ര്‍​ന്ന​ത്.