ജി​ല്ല​യി​ല്‍ അ​ഞ്ച് മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
Tuesday, September 28, 2021 12:46 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ ജ​ന​സം​ഖ്യാ അ​നു​പാ​തം (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) 10 ന് ​മു​ക​ളി​ല്‍ എ​ത്തി​യ ജി​ല്ല​യി​ലെ അ​ഞ്ച് വാ​ര്‍​ഡു​ക​ളെ ഇ​ന്നു​മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ നാ​ല് വ​രെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു.
ത​ദ്ദേ​ശ​സ്ഥാ​പ​നം, വാ​ര്‍​ഡ്, ഡ​ബ്ല്യു​ഐ​പി​ആ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍: ബ​ളാ​ല്‍ (11, 20.42), ക​യ്യൂ​ര്‍-​ചീ​മേ​നി (13, 15.36), കോ​ടോം ബേ​ളൂ​ര്‍ (17, 13.57), (9, 10.71), പു​ല്ലൂ​ര്‍ പെ​രി​യ (15, 10.98).
അ​ഞ്ചി​ല​ധി​കം ആ​ക്ടീ​വ് കേ​സു​ക​ള്‍ ഒ​രു പ്ര​ദേ​ശ​ത്ത് കേ​ന്ദ്രീ​ക​രി​ച്ച അ​ഞ്ച് പ്ര​ദേ​ശ​ങ്ങ​ളെ ഒ​ക്ടോ​ബ​ര്‍ നാ​ല് വ​രെ മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യും പ്ര​ഖ്യാ​പി​ച്ചു. ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 16 (ചെ​ര്‍​ക്ക​ള), മ​ടി​ക്കൈ 6 (മ​ല​പ്പ​ച്ചേ​രി), മു​ളി​യാ​ര്‍ 5 (നൂ​വം​വ​യ​ല്‍), 7 (കോ​ട്ടൂ​ര്‍), പു​ല്ലൂ​ര്‍​പെ​രി​യ 4 (അ​ല്ല​റ​ണ്ട) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ.