വ​ന്യ​മൃ​ഗ​ശ​ല്യം: 10,000 കോ​ടി​യു​ടെ അ​ടി​യ​ന്തര പ​ദ്ധ​തി വേ​ണം
Tuesday, September 28, 2021 12:49 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് കി​ഫ്ബി​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ ക​ട​മെ​ടു​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്ന് ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും പ​തി​നാ​യി​രം കോ​ടി രൂ​പ ഒ​ന്നാം ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ഉ​ട​ൻ ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നും ഓ​ൾ ഇ​ന്ത്യ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​ഫ) സം​സ്ഥാ​ന ക​മ്മി​റ്റി അ​ടി​യ​ന്ത​ര​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വ​നാ​തി​ർ​ത്തി​ക​ളി​ൽ മ​തി​ലു​ക​ളും ഇ​ല​ക്ട്രി​ക് ഫെ​ൻ​സിം​ഗു​ക​ളും മ​റ്റും നി​ർ​മി​ച്ച് ആ​ന​യെ ത​ട​യു​ന്ന​തി​നും കാട്ടുപ​ന്നി ഉ​ൾ​പ്പെ​ടെ​യു​ള്ള മൃ​ഗ​ങ്ങ​ളു​ടെ വം​ശ​വ​ർ​ധ​ന ത​ട​യു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കാ​തെ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. വെ​ടി​വ​ച്ചു​കൊ​ല്ലു​ന്ന കാ​ട്ടു​പ​ന്നി​യെ ക​ത്തി​ച്ചു​ക​ള​ഞ്ഞ് ന​ഷ്ടം വ​രു​ത്താ​തെ ലേ​ലം വി​ളി​ച്ചു ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ സൈ​മ​ൺ മാ​ന​ന്ത​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​രേ​ഷ് കു​മാ​ർ ഓ​ടാ​പ്പ​ന്തി​യി​ൽ, ജെ​യിം​സ് പ​ന്ന്യാം​മാ​ക്ക​ൽ, മ​നു ജോ​സ​ഫ്, ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര, ദേ​വ​സ്യ മാ​ന​ന്ത​വാ​ടി, പി.​ജെ. ജോ​ൺ, ആ​ന​ന്ദ​ൻ പ​യ്യാ​വൂ​ർ, സ്വ​പ്ന ആ​ന്‍റ​ണി, ലാ​ലി​ച്ച​ൻ ശാ​ലോം, അ​ഗ​സ്റ്റി​ൻ വെ​ള്ളാ​രം​കു​ന്നേ​ൽ,ടോ​മി സെ​ബാ​സ്റ്റ്യ​ൻ, മാ​ത്യു ആ​ലു​ങ്ക​ൽ, മാ​ത്യു മു​ണ്ടി​യാ​നി, അ​ബ്ദു​ള്ള ന​ട​ക്കാ​വ്, അ​മ​ൽ കു​ര്യ​ൻ, ജോ​ൺ​സ​ൺ തു​രു​ത്തി​യി​ൽ , ജോ​യി മ​ല​മേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.