ഭീ​മ​ന​ടി​യി​ല്‍ വീ​ണ്ടും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, October 12, 2021 1:15 AM IST
ഭീ​മ​ന​ടി: പ്ലാ​ച്ചി​ക്ക​ര റി​സ​ര്‍​വ് വ​ന​ത്തി​ല്‍​നി​ന്നെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളും കു​ര​ങ്ങു​ക​ളും ഭീ​മ​ന​ടി​യി​ലെ ക​ര്‍​ഷ​ക​രെ വീ​ണ്ടും ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഭീ​മ​ന​ടി​യി​ലെ വാ​ര​ണ​ത്ത് സ​ജി​യു​ടെ കൃ​ഷി​യി​ട​ത്തി​ല്‍ കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ള്‍ പ​കു​തി വി​ള​വെ​ത്തി​യി​രു​ന്ന ക​പ്പ, ചേ​ന, ചേ​മ്പ് മു​ത​ലാ​യ ഭ​ക്ഷ്യ​വി​ള​ക​ള്‍ പാ​ടേ ന​ശി​പ്പി​ച്ചു.
പ​ന്നി​യു​ടെ​യും കു​ര​ങ്ങി​ന്‍റെ​യും ശ​ല്യം മൂ​ലം ഈ ​പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​ര്‍​ക്ക് യാ​തൊ​രു​വി​ധ കൃ​ഷി​യും ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. തേ​ങ്ങ പോ​ലും വി​ള​യാ​ന്‍ കു​ര​ങ്ങു​ക​ള്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. പ​ന്നി​യെ പേ​ടി​ച്ച് റ​ബ​ര്‍ ടാ​പ്പിം​ഗ് ന​ട​ത്താ​നും ക​ഴി​യാ​ത്ത നി​ല​യാ​ണ്.