കു​ടി​വെ​ള്ള പ​ദ്ധ​തി വൈ​ദ്യു​തി ക​ണ​ക‌്ഷ​ന്‍റെ ഫ്യൂ​സി​നു​ള്ളി​ല്‍ അ​ണ​ലി​ക്കു​ഞ്ഞ്
Tuesday, October 12, 2021 1:15 AM IST
ക​രി​വേ​ട​കം: ക​രി​വേ​ട​കം കൂ​ട്ടം കോ​ള​നി​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് അ​നു​ബ​ന്ധ​മാ​യി നി​ര്‍​മി​ച്ച വൈ​ദ്യു​തി ക​ണ​ക്‌ഷന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ വാ​ര്‍​ഡ് അം​ഗം ജോ​സ​ഫ് പാ​റ​ത്ത​ട്ടേ​ലും കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ഫ്യൂ​സി​നു​ള്ളി​ല്‍ നേ​ര​ത്തേ ഇ​രി​പ്പു​റ​പ്പി​ച്ച അ​തി​ഥി​യെ ക​ണ്ട് ഞെ​ട്ടി. ഉ​ഗ്ര​വി​ഷ​മു​ള്ള അ​ണ​ലി​ക്കു​ഞ്ഞാ​ണ് ക​രി​വേ​ട​കം-​പ​ടു​പ്പ് റോ​ഡ​രി​കി​ലെ കു​ഴ​ല്‍​ക്കി​ണ​റി​ന​ടു​ത്ത് സ്ഥാ​പി​ച്ചി​രു​ന്ന പു​തി​യ മീ​റ്റ​ര്‍ ബോ​ക്സി​ലെ ഫ്യൂ​സി​നു​ള്ളി​ല്‍ ക​യ​റി​ക്കൂ​ടി​യി​രു​ന്ന​ത്.
ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ അ​തി​ഥി​യെ യ​ഥാ​വി​ധി ഇ​റ​ക്കി​വി​ട്ട​തി​നു ശേ​ഷ​മാ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യ​ത്. സു​നി​ല്‍ ക​രി​വേ​ട​കം, ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, സ​ണ്ണി കാ​ഞ്ഞ​ര​ത്തു മൂ​ട്ടി​ല്‍, റി​ന്‍​സ​ണ്‍, സു​നി​ഷ് കൂ​ട്ടം, വി​ജ​യ​ന്‍ കൂ​ട്ടം, മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍​ഡ് അം​ഗ​ത്തി​ന് സ​ഹാ​യി​ക​ളാ​യി.