മ​ര​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കാ​ൻ അ​ടി​യ​ന്ത​ര​ ന​ട​പ​ടി
Wednesday, October 13, 2021 1:04 AM IST
കാ​സ​ർ​ഗോ​ഡ്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റു കൂ​ടി​യാ​യ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി നി​ര്‍​ദേ​ശി​ച്ചു. സം​സ്ഥാ​ന, ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ വ​നം​വ​കു​പ്പ്, പൊ​തു​മ​രാ​മ​ത്ത്, അ​ഗ്നി​ര​ക്ഷാ സേ​ന വി​ഭാ​ഗ​ങ്ങ​ൾ​ക് നി​ര്‍​ദേ​ശം ന​ല്‍​കി. ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പു വ​രു​ത്തും. കാ​ല​താ​മ​സ​മി​ല്ലാ​തെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​ര്‍​ഡി​ഒ​യ്ക്കും സ​ബ് ക​ള​ക്ട​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്രാ​ദേ​ശി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​മെ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍ അ​റി​യി​ച്ചു.
ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​ര​ദേ​ശ​ത്തും മ​ല​യോ​ര മേ​ഖ​ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള​തി​നാ​ൽ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​ത്രി​യാ​ത്ര പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ച​ന്ദ്ര​ഗി​രി, പ​യ​സ്വി​നി, തേ​ജ​സ്വി​നി പു​ഴ​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു തു​ട​ങ്ങി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ൽ പോ​കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ല്‍ മൊ​ഗ്രാ​ല്‍ പു​ത്തൂ​രി​ലെ അ​ഴി​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​നും യോ​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ഐ​ആ​ർ​എ​സ് യോ​ഗം ഓ​ൺ​ലൈ​നി​ൽ അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു ചേ​ര്‍​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. യോ​ഗ​ത്തി​ൽ എ​ഡി​എം എ.​കെ. ര​മേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.