കൂ​ട്ടി​ല്‍ ക​യ​റി കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി
Wednesday, October 13, 2021 1:04 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: കോ​ഴി​ക്കൂ​ട്ടി​ല്‍ ക​യ​റി ര​ണ്ട് കോ​ഴി​ക​ളെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി വ​നം വ​കു​പ്പി​ന് കൈ​മാ​റി. ഉ​ടു​മ്പു​ന്ത​ല പു​ന​ത്തി​ലെ എം.​എ. റ​സി​യ​യു​ടെ വീ​ട്ടി​ലെ കോ​ഴി​ക്കൂ​ട്ടി​ലാ​ണ് പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ കോ​ഴി​ക​ളെ തു​റ​ന്നു വി​ടാ​നെ​ത്തി​യ​പ്പോ​ള്‍ പ​തി​വി​ല്ലാ​ത്ത നി​ശ്ശ​ബ്ദ​ത ക​ണ്ടാ​ണ് റ​സി​യ കൂ​ട്ടി​നു​ള്ളി​ലേ​ക്ക് നോ​ക്കി​യ​ത്.
ഒ​രു കോ​ഴി​യു​ടെ മു​ക്കാ​ല്‍ ഭാ​ഗ​വും വി​ഴു​ങ്ങി​യ നി​ല​യി​ല്‍ കൂ​ട്ടി​ന്‍റെ ഓ​ര​ത്തി​രി​ക്കു​ന്ന പാ​മ്പി​നെ ക​ണ്ട് ഒ​ച്ച​വ​ച്ച​തോ​ടെ വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ഓ​ടി​ക്കൂ​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു കോ​ഴി​യെ പാ​മ്പ് നേ​ര​ത്തേ വി​ഴു​ങ്ങി​ക്ക​ഴി​ഞ്ഞി​രു​ന്നു. കൂ​ട്ടി​ന​ക​ത്ത് അ​ട​ച്ചി​ട്ട പെ​രു​മ്പാ​മ്പി​നെ പി​ന്നീ​ട് കാ​ഞ്ഞ​ങ്ങാ​ട്ടു​നി​ന്നെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചാ​ക്കി​ലാ​ക്കി കൊ​ണ്ടു​പോ​യി.