എ​യിം​സ്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് മൊ​ഗ്രാ​ല്‍ ദേ​ശീ​യ​വേ​ദി
Wednesday, October 13, 2021 1:04 AM IST
കാ​സ​ര്‍​ഗോ​ഡ്: ആ​രോ​ഗ്യ​രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളാ​യി നേ​രി​ടു​ന്ന അ​വ​ഗ​ണ​ന​യ്ക്ക് പ​രി​ഹാ​ര​മെ​ന്നോ​ണം കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​യിം​സ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​ടു​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് മൊ​ഗ്രാ​ല്‍ ദേ​ശീ​യ​വേ​ദി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ളം സ​മ​ര്‍​പ്പി​ക്കു​ന്ന പ്രൊ​പ്പോ​സ​ലി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യു​ടെ പേ​ര് ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​മ​ന്ത്രി ത​ന്നെ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ പ്രൊ​പ്പോ​സ​ലി​ല്‍ കാ​സ​ര്‍​ഗോ​ഡി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ രോ​ഗി​ക​ളു​ള്ള​തും വ​ന്‍​കി​ട ആ​ശു​പ​ത്രി​ക​ളൊ​ന്നും ഇ​ല്ലാ​ത്ത​തും​മൂ​ലം മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ച് കാ​സ​ര്‍​ഗോ​ഡി​ന് മു​ന്‍​തൂ​ക്കം ല​ഭി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ പേ​ര് സ​മ​ര്‍​പ്പി​ക്കാ​തി​രി​ക്കു​ന്ന​തെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​ബ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എം. മൂ​സ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എം. റ​ഹ്‌​മാ​ന്‍, ടി.​കെ. ജാ​ഫ​ര്‍, ജോ. ​സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം ഖ​ലീ​ല്‍, പി.​എം. മു​ഹ​മ്മ​ദ്കു​ഞ്ഞി ടൈ​ല്‍​സ്, ട്ര​ഷ​റ​ര്‍ വി​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.