ബി​ൽ​ഡിം​ഗ് പെ​ർ​മി​റ്റി​ന് പാ​ര​യാ​യി പു​തി​യ സോ​ഫ്റ്റ്‌​വേ​ർ
Wednesday, October 13, 2021 1:05 AM IST
കാ​സ​ർ​ഗോ​ഡ്: പൂ​ർ​ണ​മാ​യി സ​ജ്ജീ​ക​രി​ക്കാ​തെ​യും സി​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​തെ​യും ന​ഗ​ര​സ​ഭ​ക​ളി​ൽ ഇ​ന്‍റ​ലി​ജ​ന്‍റ് ബി​ൽ​ഡിം​ഗ് പ്ലാ​ൻ മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം എ​ന്ന സോ​ഫ്റ്റ്‌​വേ​ർ ന​ട​പ്പാ​ക്കു​ന്ന​ത് അ​പേ​ക്ഷ​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.
കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് പു​തി​യ സം​വി​ധാ​നം പൂ​ർ​ണ​മാ​യി സ​ജ്ജീ​ക​രി​ക്കു​ന്ന​ത് വ​രെ നി​ല​വി​ലു​ള്ള സം​വി​ധാ​നം തു​ട​രാ​ൻ ന​ഗ​ര​സ​ഭ​ക​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സോ​ഫ്റ്റ്‌​വേ​ർ ന​ട​പ്പാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ 300 ച​തു​ര​ശ്ര മീ​റ്റ​ർ വ​രെ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​തു​വ​ഴി അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ങ്കി​ൽ കോ​ഴി​ക്കോ​ട് അ​ർ​ബ​ൻ അ​ഫ​യേ​ഴ്സ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത സി​വി​ൽ എ​ൻ​ജി​നി​യ​ർ​മാ​ർ മു​ഖേ​ന മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ. ഭൂ​രി​ഭാ​ഗം എ​ൻ​ജി​നി​യ​ർ​മാ​രും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. കൂ​ടാ​തെ പു​തി​യ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​രി​ജ്ഞാ​ന​വും മി​ക​ച്ച കം​പ്യൂ​ട്ട​ർ സം​വി​ധാ​ന​വും ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​തി​നും ത​ട​സ​മു​ണ്ടാ​ക്കു​ന്നു.
പൂ​ർ​ണ​മാ​യ രീ​തി​യി​ൽ ഐ​ബി​പി​എം​എ​സ് സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും അ​തു​വ​രെ നി​ല​വി​ലു​ള്ള സം​വി​ധാ​നം തു​ട​രു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​എം. മു​നീ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി, ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ, എ​ൽ​എ​സ്ജി​ഡി ചീ​ഫ് എ​ൻ​ജി​നി​യ​ർ എ​ന്നി​വ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കെ​ട്ടി​ട നി​ർ​മാ​ണ അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ച് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം ഉ​ദ്യോ​ഗ​സ്ഥ ത​ല പ​രി​ശോ​ധ​ന​യി​ല്ലാ​തെ ത​ന്നെ ജി​പി​എ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി നി​ശ്ചി​ത നി​ർ​മാ​ണ സ്ഥ​ലം ക​ണ്ടെ​ത്താ​നു​ള്ള സം​വി​ധാ​നം ഇ​തി​ലു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ൽ അ​തി​ന്‍റെ ഉ​പ​യോ​ഗം കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തി​നും