കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ ന​മ്മ​ള്‍ പി​ഴ​യ​ട​ച്ച​ത് 4.25 കോ​ടി !
Thursday, October 14, 2021 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഇ​തു​വ​രെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍​നി​ന്നു​മാ​ത്രം പോ​ലീ​സ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 4,25,11,550 രൂ​പ. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തും ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വും ക്വാ​റ​ന്‍റൈ​ന്‍ തെ​റ്റി​ച്ച​തു​മ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നാ​യി ഇ​തി​ന​കം ഇ​ത്ര​യും തു​ക പി​ഴ​യീ​ടാ​ക്കി​യ​തെ​ന്ന് നി​യ​മ​സ​ഭ​യി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യു​ടെ ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു.
ഏ​റ്റ​വും കൂ​ടു​ത​ല്‍ പി​ഴ​യീ​ടാ​ക്കി​യി​രി​ക്കു​ന്ന​ത് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​ണ്-2,97,31,050 രൂ​പ. കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വു​മ​ധി​കം തു​ക പി​ഴ​യീ​ടാ​ക്കി സ​ര്‍​ക്കാ​രി​ലേ​ക്ക് മു​ത​ല്‍​കൂ​ട്ടി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ നീ​ലേ​ശ്വ​ര​മാ​ണ്-43,09,500 രൂ​പ. മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 20,84,500 രൂ​പ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 10,54,000 രൂ​പ​യും ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​നു 9,75,000 രൂ​പ​യും ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തി​നു 1,96,000 രൂ​പ​യു​മാ​ണ് ഇ​വി​ടെ​നി​ന്നു​മാ​ത്രം ഈ​ടാ​ക്കി​യി​രി​ക്കു​ന്ന​ത്.
തൊ​ട്ടു​പി​ന്നി​ല്‍ നി​ല്‍​ക്കു​ന്ന കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നും മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 37,24,600 രൂ​പ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ 1,30,000 രൂ​പ​യും ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​ത്തി​ന് 1,55,000 രൂ​പ​യും ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​ത്തി​ന് 2,000 രൂ​പ​യു​മാ​യി ആ​കെ 40,11,600 രൂ​പ​യാ​ണ് പി​ഴ​യി​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
മ​റ്റു പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍​നി​ന്നു​ള്ള ക​ണ​ക്ക് ഇ​ങ്ങ​നെ​യാ​ണ്: ഹോ​സ്ദു​ര്‍​ഗ്: മാ​സ്‌​ക്-18,38,500, സാ​മൂ​ഹി​ക അ​ക​ലം-9,04,500, ലോ​ക്ഡൗ​ണ്‍ ലം​ഘ​നം-8,06,000, ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​ന​വും മ​റ്റു​ള്ള​വ​യും-1,76,000, ആ​കെ 3725000. വെ​ള്ള​രി​ക്കു​ണ്ട്: 968400, 526000, 158000, 98000, 1750400. ചി​റ്റാ​രി​ക്ക​ല്‍: 537700, 428500, 158000, 74000, 1198200. രാ​ജ​പു​രം: 2016600, 183200, 32250, 456700, 2688750. മ​ഞ്ചേ​ശ്വ​രം: 1724500, 64500, 260000, 18000, 2067000. കു​മ്പ​ള: 1339300,46600, 176450, 8500, 1570850. വി​ദ്യാ​ന​ഗ​ര്‍: 3012000, 32000, 325900, 12000, 3381900. ബ​ദി​യ​ടു​ക്ക: 1816000, 127300, 59000, 6000, 2008300. ച​ന്തേ​ര: 1820500, 885500, 756500, 154000, 3616500. ചീ​മേ​നി: 1708500, 864500, 209000, 111000, 2893000. ആ​ദൂ​ര്‍: 1547850, 64300, 4000, 142200, 1758350. അ​മ്പ​ല​ത്ത​റ: 312800, 186000, 88500, 110800, 698100. ബേ​ക്ക​ല്‍: 2962600, 9500, 78500, 196600, 3247200. മേ​ല്‍​പ​റ​മ്പ്: 1706000, 762600, 209000, 4000, 2681600. ബേ​ഡ​കം: 118700, 159600, 113500, 14000, 405800. കാ​സ​ര്‍​ഗോ​ഡ് വ​നി​ത (മാ​സ്‌​ക് മാ​ത്രം): 2,68,500. കാ​സ​ര്‍​ഗോ​ഡ് ട്രാ​ഫി​ക്: മാ​സ്‌​ക്-2,23,500, സാ​മൂ​ഹി​ക അ​ക​ലം-7,500, ആ​കെ 2,31,000.
അ​തേ​സ​മ​യം ഇ​ട​യി​ല്‍ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ ക​ട​ന്നു​പോ​യെ​ങ്കി​ലും കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രാ​യി എ​ടു​ത്ത കേ​സു​ക​ളു​ടെ എ​ണ്ണ​വും പി​ഴ​സം​ഖ്യ​യും തീ​രെ കു​റ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ബ​ദി​യ​ടു​ക്ക പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ര​ണ്ടു കേ​സു​ക​ളി​ലാ​യി 9,000 രൂ​പ പി​ഴ ചു​മ​ത്തി​യ​തു മാ​ത്ര​മാ​ണ് ഈ​യി​ന​ത്തി​ല്‍ വ​ര​വ് വ​ച്ചി​ട്ടു​ള്ള​ത്. ഹോ​സ്ദു​ര്‍​ഗ് (29), കാ​സ​ര്‍​ഗോ​ഡ് (23), മ​ഞ്ചേ​ശ്വ​രം (22), കു​മ്പ​ള (6), വി​ദ്യാ​ന​ഗ​ര്‍ (9), ച​ന്തേ​ര (8), നീ​ലേ​ശ്വ​രം (7), ചീ​മേ​നി (3), അ​മ്പ​ല​ത്ത​റ (1), ബേ​ക്ക​ല്‍ (5), മേ​ല്‍​പ​റ​മ്പ് (1) എ​ന്നി​ങ്ങ​നെ കേ​സു​ക​ള്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പി​ഴ​യൊ​ന്നും അ​ട​ച്ചി​ട്ടി​ല്ല.