കാ​യി​കോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു, കി​റ്റു​ക​ള്‍ ന​ശി​പ്പി​ച്ചു
Saturday, October 16, 2021 1:16 AM IST
ഉ​പ്പ​ള: മം​ഗ​ല്‍​പാ​ടി കു​ക്കാ​ര്‍ ഗ​വ. സ്‌​കൂ​ളി​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. സ്‌​കൂ​ളി​ന്‍റെ കാ​യി​ക വി​ഭാ​ഗം ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍​പ്പൂ​ട്ട് ത​ക​ര്‍​ത്ത് 25,000 രൂ​പ വി​ല​വ​രു​ന്ന കാ​യി​കോ​പ​ക​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. മൈ​ക്രോ​ഫോ​ണ്‍, ഫു​ട്ബോ​ളു​ക​ള്‍, ക്രി​ക്ക​റ്റ് ബാ​റ്റ്, ബോ​ള്‍, വോ​ളി​ബോ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. കു​ട്ടി​ക​ള്‍​ക്കു​ള്ള കി​റ്റി​നാ​യി സൂ​ക്ഷി​ച്ച വെ​ളി​ച്ചെ​ണ്ണ പാ​യ്ക്ക​റ്റു​ക​ള്‍ പൊ​ട്ടി​ച്ച് എ​ണ്ണ ത​റ​യി​ലേ​ക്ക് ഒ​ഴി​ച്ച് ന​ശി​പ്പി​ച്ചു.
മു​ന്പും രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍​കെ​ട്ടി​ടം ല​ഹ​രി​മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ജ​ന​ല്‍ ഗ്ലാ​സു​ക​ളും വാ​തി​ലും ച​വി​ട്ടി​പൊ​ളി​ക്കു​ക​യും സ്‌​കൂ​ളി​ന​ക​ത്ത് ക​യ​റി മ​ദ്യ​പി​ക്കു​ക​യും കു​പ്പി​ക​ള്‍ പൊ​ട്ടി​ച്ചെ​റി​യു​ക​യും മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം​ചെ​യ്യു​ന്ന പ​രി​സ​ര​വാ​സി​ക​ളു​ടെ വീ​ടു​ക​യ​റി കൊ​ല​വി​ളി ന​ട​ത്തി​യി​രു​ന്ന​താ​യും പ​റ​യു​ന്നു. പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലും വ​ധ​ശ്ര​മ​ക്കേ​സു​ക​ളി​ലും ഉ​ള്‍​പ്പെ​ട്ട ക്രി​മി​ന​ല്‍ സം​ഘ​ങ്ങ​ളാ​ണ് കോ​വി​ഡ് കാ​ല​ത്ത് ആ​ളൊ​ഴി​ഞ്ഞ സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തെ താ​വ​ള​മാ​ക്കി​യ​ത്. കു​മ്പ​ള സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ പ്ര​മോ​ദ് കു​മാ​ര്‍, അ​ഡീ. എ​സ്ഐ രാ​ജീ​വ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്‌​കൂ​ളും പ​രി​സ​ര​വും സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.