എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ക​ത്തി​ക്കു​ന്ന​തി​നെ​തി​രേ സ​മ​ര​സ​മി​തി ജ​ന​കീ​യ മാ​ര്‍​ച്ച് ന​ട​ത്തി
Saturday, October 16, 2021 1:16 AM IST
പെ​രി​യ: പെ​രി​യ, രാ​ജ​പു​രം, ചീ​മേ​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഗോ​ഡൗ​ണു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ഇ​വി​ടെ​വ​ച്ചു​ത​ന്നെ ക​ത്തി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​യ ഗോ​ഡൗ​ണി​ലേ​ക്ക് ജ​ന​കീ​യ മാ​ര്‍​ച്ച് ന​ട​ത്തി. സ്ത്രീ​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മാ​ര്‍​ച്ച് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍​മൂ​ലം ഏ​റെ ദു​രി​ത​ങ്ങ​ള്‍ സ​ഹി​ച്ച കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ വ​ച്ചു​ത​ന്നെ അ​ത് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ നി​ര്‍​വീ​ര്യ​മാ​ക്കു​ന്ന​ത് ജ​ന​ദ്രോ​ഹ​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് കീ​ട​നാ​ശി​നി അ​ത് ഉ​ത്പാ​ദി​പ്പി​ച്ച ക​മ്പ​നി​യി​ലേ​ക്കു​ത​ന്നെ മാ​റ്റി നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ല്‍ ഒ​രു കാ​ര​ണ​വ​ശാ​ലും ഇ​ത് ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും എം​പി പ​റ​ഞ്ഞു.
കാ​ര്‍​ഷി​ക വി​ദ​ഗ്ധ​രും പി​സി​കെ​യും ന​ട​ത്തു​ന്ന മാ​നു​ഷി​ക വി​രു​ദ്ധ​മാ​യ പ​ദ്ധ​തി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​ണ് ഇ​വി​ടെ​വ​ച്ചു​ത​ന്നെ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ക​ത്തി​ച്ചു ക​ള​യാ​നു​ള്ള നീ​ക്ക​മെ​ന്നും ഇ​തി​നെ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണ​മെ​ന്നും ഡോ. ​അം​ബി​കാ​സു​ത​ന്‍ മാ​ങ്ങാ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ട​ത്തേ​ണ്ട നി​ര്‍​വീ​ര്യ​മാ​ക്ക​ല്‍ പ്ര​ക്രി​യ​യെ ല​ളി​ത​വ​ത്ക​രി​ക്കു​ന്ന​തി​നു പി​ന്നി​ലെ താ​ത്പ​ര്യം വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി നേ​താ​വ് മു​നീ​സ അ​മ്പ​ല​ത്ത​റ അ​മ്മ​മാ​രു​ടെ സ​ങ്ക​ട​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​ച്ചു. സ​മ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​കൊ​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ല്ലൂ​ര്‍-​പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍, ജ​മീ​ല അ​ഹ​മ്മ​ദ്, സു​മ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, അം​ബി​ക കൃ​ഷ്ണ​ന്‍, ര​തീ​ഷ് കാ​ട്ടു​മാ​ടം, അ​ഡ്വ. ടി.​വി. രാ​ജേ​ന്ദ്ര​ന്‍, ഗോ​വി​ന്ദ​ന്‍ ക​യ്യൂ​ര്‍, കെ. ​ശി​വ​കു​മാ​ര്‍, പ്രേ​മ​ച​ന്ദ്ര​ന്‍ ചോ​മ്പാ​ല, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സി​സ്റ്റ​ര്‍ ജ​യ, ആ​ന്‍റോ മം​ഗ​ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.