കെ-​റെ​യി​ൽ പ​ദ്ധ​തി​യെക്കു​റി​ച്ച് പ​ഠ​നം ന​ട​ത്ത​ണം: ഹ​സ​ൻ
Saturday, October 16, 2021 1:16 AM IST
കാ​സ​ർ​ഗോ​ഡ്: കെ-​റെ​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്പ് പാ​രി​സ്ഥി​തി​ക-​സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ. യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് 65,000 കോ​ടി രൂ​പ അ​ട​ങ്ക​ലി​ൽ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ഇ​പ്പോ​ൾ 125 ല​ക്ഷം കോ​ടി​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യോ റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യോ അ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​യു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ങ്കി​ൽ 2,000 ത്തോ​ളം കു​ടും​ബ​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്കാ​നാ​ണ് ശ്ര​മം. ആ​കാ​ശ​പാ​ത​യും ഭൂ​ഗ​ർ​ഭ​പാ​ത​യും സൃ​ഷ്ടി​ച്ച് അ​ധി​കം കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​തെ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണം. കേ​ര​ള​ത്തെ മ​തി​ൽ​ക്കെ​ട്ടി തി​രി​ക്കാ​നു​ള്ള നീ​ക്കം അ​പ​ല​പ​നീ​യ​മാ​ണ്. പ​ദ്ധ​തി​ക്ക് യു​ഡി​എ​ഫ് എ​തി​ര​ല്ല. മ​റി​ച്ച് ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
ജി​ല്ലാ ചെ​യ​ർ​മാ​ൻ സി.​ടി. അ​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി, എ.​ഗോ​വി​ന്ദ​ൻ നാ​യ​ർ, പി.​കെ. ഫൈ​സ​ൽ, ടി.​ഇ. അ​ബ്ദു​ള്ള, ജെ​റ്റോ ജോ​സ​ഫ്, ഹ​രീ​ഷ് ബി. ​ന​മ്പ്യാ​ർ, വി. ​ക​മ്മാ​ര​ൻ ക​രു​ണാ​ക​ര​ൻ ന​മ്പ്യാ​ർ, പി.​പി. അ​ടി​യോ​ടി, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എം.​സി. ക​മ​റു​ദീ​ൻ, എ. ​അ​ബ്ദു​ൾ റ​ഹ്മാ​ൻ, ഹ​ക്കീം കു​ന്നി​ൽ, കെ. ​നീ​ല​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.