നിയന്ത്രണംവിട്ട കാ​ര്‍ വൈ​ദ്യു​ത തൂ​ണി​ലി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് പ​രി​ക്ക്
Sunday, October 17, 2021 12:41 AM IST
ഇ​രി​യ: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റു. കൊ​ട്ടോ​ടി സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ല​ക്ഷ്മി (22), ശ്രീ​ഹ​രി (19) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഗു​രു​പു​ര​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. നി​ര്‍​ത്തി​യി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ വൈ​ദ്യു​തി തൂ​ണി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ന്‍​വ​ശം പാ​ടേ ത​ക​ര്‍​ന്നു. ഇ​രു​വ​രെ​യും മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ഐ​ടി പാ​ര്‍​ക്കി​ല്‍ ജോ​ലി​ചെ​യ്യു​ന്ന ശ്രീ​ല​ക്ഷ്മി​യെ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ​ത്തി​ക്കാ​നാ​ണ് ഇ​രു​വ​രും യാ​ത്ര​തി​രി​ച്ച​ത്.